Asianet News MalayalamAsianet News Malayalam

സംയോജിത ക്യാൻസർ നിയന്ത്രണ പരിപാടിക്ക് തൃശ്ശൂരിൽ തുടക്കം

ക്യാൻസർ രോഗ വിദഗ്ധർ, പാത്തോളജിസ്റ്റ്, ശസ്ത്രക്രിയാ വിദഗ്ധർ തുടങ്ങിയവർ അടങ്ങിയ പ്രത്യേക സംഘമാണ് രോഗം സ്ഥിരീകരിക്കുക.

cancer restraint programme inaugurated
Author
Thrissur, First Published Aug 30, 2019, 11:57 AM IST

തൃശ്ശൂർ: സംയോജിത ക്യാൻസർ നിയന്ത്രണ പരിപാടിക്ക് തൃശ്ശൂർ ജില്ലയിൽ തുടക്കം കുറിച്ചു. തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളെ പങ്കെടുപ്പിച്ച് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. രോഗം കണ്ടെത്തിയാൽ തുടർ ചികിത്സ നൽകാനും പദ്ധതിയുണ്ട്.

ക്യാൻസർ ലക്ഷണങ്ങളുള്ളവരെ നേരത്തെ കണ്ടെത്തി ചികിത്സ ലഭ്യമാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. ആദ്യ പടിയായി അംഗൻവാടി പ്രവർത്തകർ ചോദ്യാവലിയുമായി വീടുകളിലെത്തി ആശയവിനിമയം നടത്തും. രോഗ സ്ഥീരീകരണം ആവശ്യമുള്ളവരോടെ ക്യാംപിലെത്താൻ നിർദ്ദേശിക്കും. ക്യാൻസർ രോഗ വിദഗ്ധർ, പാത്തോളജിസ്റ്റ്, ശസ്ത്രക്രിയാ വിദഗ്ധർ തുടങ്ങിയവർ അടങ്ങിയ പ്രത്യേക സംഘമാണ് രോഗം സ്ഥിരീകരിക്കുക.

വിദഗ്ധ ചികിത്സ ആവശ്യമുള്ളവർക്ക് മാമോഗ്രാം, ബയോപ്സി, സ്കാനിംഗ്, തുടങ്ങിയവ സർക്കാർ സ്വകാര്യ ആശുപത്രികളുമായി സഹകരിച്ച് ചെയ്ത് കൊടുക്കും. അടുത്ത രണ്ട് മാസങ്ങളിലായി സ്ക്രീനിംഗ് ക്യാംപ് നടത്താനാണ് തീരുമാനം.

Follow Us:
Download App:
  • android
  • ios