Asianet News MalayalamAsianet News Malayalam

ശബ്ദസംവിധാനം തകരാറിൽ, കലോത്സവത്തിൽ വീട്ടിൽ നിന്നും മൈക്ക് എത്തിച്ച് പങ്കെടുത്ത് മത്സരാർത്ഥി

മറ്റൊരു മത്സരത്തിൽ പങ്കെടുക്കേണ്ട മത്സരാർത്ഥി വീട്ടിൽ നിന്ന് സ്പീക്കർ കൊണ്ടുവന്നുകൊണ്ട് മത്സരത്തിൽ പങ്കെടുക്കുന്ന അവസ്ഥയും ചേർത്തലയിലുണ്ടായി

candidate participate in youth festival with own sound system since lots of complaint against system in Cherthala etj
Author
First Published Dec 2, 2023, 4:37 PM IST

ചേർത്തല: ചേർത്തലയിൽ കഴിഞ്ഞ ദിവസം അവസാനിച്ച റവന്യൂ ജില്ലാ കലോത്സവത്തിൽ മത്സരാർത്ഥികളെ വലച്ച് ശബ്ദസംവിധാനം. പത്താം വേദിയിൽ നടന്നുകൊണ്ടിരുന്ന മത്സരങ്ങളെയാണ് ശബ്ദസംവിധാനം വലച്ചത്. ഒടുവിൽ മറ്റൊരു മത്സരത്തിൽ പങ്കെടുക്കേണ്ട മത്സരാർത്ഥി വീട്ടിൽ നിന്ന് സ്പീക്കർ കൊണ്ടുവന്നുകൊണ്ട് മത്സരത്തിൽ പങ്കെടുക്കുന്ന അവസ്ഥയും ചേർത്തലയിലുണ്ടായി.

മൈക്ക് സംവിധാനം നിർണായകമായ വീണ, വയലിൻ, മൃദംഗം, തബല തുടങ്ങിയ മത്സരങ്ങളാണ് പത്താംവേദിയിൽ ഉണ്ടായിരുന്നത്. ശബ്ദസംവിധാനം തകരാറായതിനാൽ രാവിലെ തുടങ്ങേണ്ട വീണവായന മത്സരം ഇതോടെ ഒന്നരമണിക്കൂറോളം നീട്ടിവച്ചത്.

വീണവായനയിൽ പങ്കെടുക്കുന്ന മത്സരാർഥി അഞ്ജനാ അജിതിന് അടുത്തുള്ള വേദിയിൽ മാർഗംകളയിലും മത്സരിക്കാൻ പങ്കെടുക്കണമായിരുന്നു. ഇതേ തുടർന്ന് അഞ്ജനയുടെ പിതാവ് അജിത് വീട്ടിൽ നിന്നും കൊണ്ടുവന്ന സ്പീക്കർ സംവിധാനം പ്രവർത്തിപ്പിച്ചാണ് മത്സരം നടത്തിയത്.

തൊട്ടടുത്തുള്ള പ്രധാന വേദിയിൽ നിന്നുളള ശബ്ദകോലാഹലം ഉണ്ടായിരുന്നതിനാൽ പത്താം വേദിയിൽ നടക്കുന്ന പരിപാടികൾ വ്യക്തമായി കേൾക്കുന്നുമുണ്ടായിരുന്നില്ല. സംഘാടകർ ഒരുവിധം പരിപാടി അവസാനിപ്പിച്ച് മുങ്ങിയെന്നാണ് രക്ഷിതാക്കൾ ആരോപിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

കഴിഞ്ഞ ദിവസം പാലക്കാട് മണ്ണാർക്കാട് ഉപജില്ലാ കലോത്സവത്തിനിടെ അധ്യാപകരും രക്ഷിതാക്കളും തമ്മില്‍ കൂട്ടത്തല്ലുണ്ടായിരുന്നു. വിജയാഹ്ലാദത്തിനിടെ സദസ്സിനിടയിലേക്ക് പടക്കമെറിഞ്ഞതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. സംഭവത്തിൽ കണ്ടാൽ അറിയാവുന്ന ആളുകൾക്കെതിരെ മണ്ണാർക്കാട് പൊലീസ് കേസെടുത്തു.

Latest Videos
Follow Us:
Download App:
  • android
  • ios