കോട്ടയം വെളിയന്നൂരിൽ നിയന്ത്രണം വിട്ട കാറിടിച്ച് ലോട്ടറി തൊഴിലാളി മരിച്ചു. 

കോട്ടയം: കോട്ടയം വെളിയന്നൂരിൽ നിയന്ത്രണം വിട്ട കാറിടിച്ച് ലോട്ടറി തൊഴിലാളി മരിച്ചു. മൂവാറ്റുപുഴ സ്വദേശി മാത്യു പി. ജെ (65) ആണ് മരിച്ചത്. ഇന്ന് രാവിലെ 8 മണിയോടെ വെളിയന്നൂർ താമരക്കാട് ആയിരുന്നു അപകടം. നിയന്ത്രണം വിട്ട കാർ വഴിയാത്രികരായ മൂന്നുപേരെയാണ് ഇടിച്ചത്. മറ്റ് രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പാലയിൽ നിന്നും എറണാകുളത്തേക്ക് പോയ കാറാണ് അപകടത്തിൽപ്പെട്ടത്. 

ടൂറിസ്റ്റ് ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു

എംസി റോഡിൽ പന്തളം സിഗ്നലിൽ ടൂറിസ്റ്റ് ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു. ടൂറിസ്റ്റ് ബസിലെ യാത്രക്കാർക്ക് നിസാരപരുക്കേറ്റു. രാവിലെ ഏഴരയോടെ ആയിരുന്നു അപകടം. ഊട്ടി യാത്ര കഴിഞ്ഞു മടങ്ങിയ ആറ്റിങ്ങലിലെ വാട്സ്ആപ്പ് കൂട്ടായ്മ സംഘ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് സ്വകാര്യ ബസ്സിൽ ഇടിക്കുകയായിരുന്നു. സ്വകാര്യ ബസ്സിലെ യാത്രക്കാർക്ക് പരുക്കില്ല. ടൂറിസ്റ്റ് ബസ്സിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. വാതിൽ പൊളിച്ചാണ് ഫയർഫോഴ്സ് യാത്രക്കാരെ പുറത്തിറക്കിയത്. ദീർഘനേരം എം സി റോഡിൽ ഗതാഗതം തടസ്സപ്പെട്ടു.

India Pakistan Military Understanding | Asianet News Live | Malayalam News Live | Live Breaking News