മുന്നിൽപ്പോയ മറ്റൊരു കാർ പെട്ടെന്ന് തിരിച്ചപ്പോൾ ബ്രേക്കു പിടിച്ച കാറിനു പിന്നിൽ വിഴിഞ്ഞം ഭാഗത്തേക്കു പോയ ഇൻസുലേറ്റഡ് ലോറിയിടിക്കുകയായിരുന്നു. അപകടത്തിൽ കാറിന്റെ പിൻഭാഗം പൂർണമായി തകർന്നു

അമ്പലപ്പുഴ: ഓടിക്കൊണ്ടിരുന്ന കാറിനു പിന്നിൽ ലോറിയിടിച്ചു. ആർക്കും പരിക്കില്ല. ദേശീയപാതയിൽ അമ്പലപ്പുഴ കച്ചേരി മുക്കിന് തെക്കു ഭാഗത്തായി ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. വൈക്കത്തുനിന്ന് തോട്ടപ്പള്ളിയിലേക്ക് പോയ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.

മുന്നിൽപ്പോയ മറ്റൊരു കാർ പെട്ടെന്ന് തിരിച്ചപ്പോൾ ബ്രേക്കു പിടിച്ച കാറിനു പിന്നിൽ വിഴിഞ്ഞം ഭാഗത്തേക്കു പോയ ഇൻസുലേറ്റഡ് ലോറിയിടിക്കുകയായിരുന്നു. അപകടത്തിൽ കാറിന്റെ പിൻഭാഗം പൂർണമായി തകർന്നു.