ഹരിപ്പാട്: ആലപ്പുഴയില്‍ നിയന്ത്രണം തെറ്റിയ കാർ വെള്ളക്കെട്ടിലേക്ക് മറിഞ്ഞു. ഹരിപ്പാട് വീയപുരം പായിപ്പാട് സംസ്ഥാന വിത്ത് ഉൽപാദന കേന്ദ്രത്തിന് സമീപത്താണ് നിയന്ത്രണം തെറ്റി വന്ന കാർ വെള്ളക്കെട്ടിലേക്ക് മറിഞ്ഞത്. കഴിഞ്ഞ ദിവസം ഉച്ചക്ക് രണ്ടരയോടെയായിരുന്നു സംഭവം.

ആനാരി സ്വദേശികളായ അഛനും മകനുമാണ് കാറിലുണ്ടായിരുന്നത്. കാർ തലകീഴായി മറിഞ്ഞെങ്കിലും ആർക്കും പരിക്കില്ല. വീയപുരത്തെ ഓട്ടോറിക്ഷാ തൊഴിലാളികളും പ്രദേശവാസികളും ചേർന്നാണ് കാറിൽ കുടുങ്ങിയവരെ പുറത്തെടുത്തത്. വേഗത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്താനായത് വലിയ ദുരന്തം ഒഴിവാക്കി.