കല്‍പ്പറ്റ മണിയങ്കോട് സ്വദേശി വിമല്‍കുമാര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഏകദേശം 60 അടി താഴ്ചയിലേക്കാണ് കാര്‍ മറിഞ്ഞത്. 

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ കൊക്കയിലേക്ക് കാര്‍ മറിഞ്ഞു. യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. താമരശ്ശേരി ചുരം രണ്ടാം വളവിനും ചിപ്പിലിതോടിനും ഇടയില്‍ ഐഷാന ഗാര്‍ഡന് സമീപം ഇന്ന് വൈകുന്നേരം 5:30 ഓടെയാണ് അപകടം നടന്നത്. 

കല്‍പ്പറ്റ മണിയങ്കോട് സ്വദേശി വിമല്‍കുമാര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഏകദേശം 60 അടി താഴ്ചയിലേക്കാണ് കാര്‍ മറിഞ്ഞത്. വലിയ താഴ്ചയിലേക്ക് വീണിട്ടും വിമല്‍കുമാര്‍ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തില്‍പ്പെട്ട് കാര്‍ തകര്‍ന്നിട്ടുണ്ട്.