അരൂർ: നിർത്തിയിട്ടിരുന്ന സ്വകാര്യ ബസ്സിനു പിന്നിൽ കാറിടിച്ച് രണ്ട് മരണം. മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. മലപ്പുറം കരിവാരകുണ്ട് പാത്തുമ്മ (60), സിറാജുദ്ദീൻ (30) എന്നിവരാണ് മരിച്ചത്. പാത്തുമ്മ നെട്ടൂർ ലെയ്ക്ക് ഷോർ ആശുപത്രിയിലും സിറാജുദ്ദീൻ എരമല്ലൂർ മോഹം ആശുപത്രിയിലും മരിച്ചു. ഇന്ന്പുലർച്ചേ ആറ് മണിയോടെ എരമല്ലൂരിൽ വച്ചായിരുന്നു അപകടം.

കാറിലുണ്ടായിരുന്ന ഇർഷാദ്(26), നിഷാദ് (23), ഷിഫ്ന (I9)എന്നിവർക്ക്പരുക്കേറ്റു. ഇവരെ പ്രഥമ ശുശ്രൂഷ നൽകി വിട്ടയച്ചു. കന്യാകുമാരിയിൽ പോയി മലപ്പുറത്തേക്ക് മടങ്ങവെ ആയിരുന്നു അപകടം.