Asianet News MalayalamAsianet News Malayalam

ലോറിക്ക് വണ്ടി വട്ടംവച്ച് താക്കോലുമായി കാര്‍ ഡ്രൈവര്‍ മുങ്ങി; ഗതാഗതക്കുരുക്കും നാടകീയ അറസ്റ്റും

ടോറസ് ലോറി കാറില്‍ തട്ടിയെന്ന് ആരോപിച്ചാണ് തര്‍ക്കം തുടങ്ങിയത്. തര്‍ക്കം മൂത്തതോടെ പേഴയ്ക്കാപ്പള്ളി സ്വദേശി മാഹിന്‍ ടോറസ് ലോറിക്ക് കാറുപയോഗിച്ച് വട്ടം വക്കുകയായിരുന്നു. ഇതിന് ശേഷം കാറിന്‍ നിന്നിറങ്ങി ലോറിയില്‍ കയറിയ മാഹിന്‍ ലോറിയുടെ താക്കോല്‍ ഊരിയെടുത്ത് സ്ഥലം വിടുകയായിരുന്നു.
 

car driver snatches lorry key over an argument make hours traffic block in m c road kottayam
Author
Muvattupuzha, First Published Oct 4, 2019, 12:54 PM IST

കോട്ടയം: കാറില്‍ ഉരസിയ ലോറിയുടെ താക്കോലുമായി കാര്‍ ഡ്രൈവര്‍ പോയി, പെരുവഴിയില്‍ കുടുങ്ങി ടോറസ് ലോറി. എം സി റോഡില്‍ മൂവാറ്റുപുഴയ്ക്ക് സമീപം ഇന്നലെ ഉച്ചയോടെയാണ് സംഭവം. തര്‍ക്കത്തെത്തുടര്‍ന്ന് എം സി റോഡിലുണ്ടായത് മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്ക്. 

വെള്ളൂര്‍ക്കുന്നം സിഗ്നലില്‍ അടുത്ത് വച്ച് ടോറസ് ലോറി കാറില്‍ തട്ടിയെന്ന് ആരോപിച്ചാണ് തര്‍ക്കം തുടങ്ങിയത്. തര്‍ക്കം മൂത്തതോടെ പേഴയ്ക്കാപ്പള്ളി സ്വദേശി മാഹിന്‍ ടോറസ് ലോറിക്ക് കാറുപയോഗിച്ച് വട്ടം വക്കുകയായിരുന്നു. ഇതിന് ശേഷം കാറിന്‍ നിന്നിറങ്ങി ലോറിയില്‍ കയറിയ മാഹിന്‍ ലോറിയുടെ താക്കോല്‍ ഊരിയെടുത്ത് സ്ഥലം വിടുകയായിരുന്നു.

നടുറോഡില്‍ ലോറി കുടുങ്ങിയതോടെ എം സി റോഡില്‍ കിലോമീറ്ററുകള്‍ നീണ്ട ഗതാഗതക്കുരുക്ക് രൂപപ്പെട്ടതോടെ പൊലീസെത്തിയാണ് ടോറസ് ലോറി റോഡില്‍ നിന്ന് മാറ്റിയത്. യാത്രക്കാരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മാഹിനെ പൊലീസ് തിരിച്ചറിയുന്നത്. ഇയാളെ പൊലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്തു. ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്തതിനും ഗതാഗത തടസ്സം സൃഷ്ടിച്ചതിനുമാണ് മാഹിനെതിരെ കേസ് എടുത്തിരിക്കുന്നത്. 
 

Follow Us:
Download App:
  • android
  • ios