സംഭവം അറിഞ്ഞെത്തിയ മാന്നാര്‍ പൊലീസും, ചെങ്ങന്നൂര്‍ ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് കാര്‍ ഉയര്‍ത്തി കരയ്‌ക്കെത്തിച്ചു.

മാന്നാര്‍: കുട്ടമ്പേരൂര്‍ ആറ്റില്‍ കാര്‍ താഴ്ന്ന നിലയില്‍ കണ്ടെത്തിയത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കി. വ്യാഴാഴ്ച രാത്രയിലാണ് സംഭവം. കുട്ടമ്പേരൂര്‍ സ്വദേശി അജിയുടെ കാറാണ് ആറ്റില്‍ താഴ്ന്നത്. സുഹൃത്തിന്‍റെ വീട്ടില്‍ എത്തിയ അജി കാര്‍ റിവേഴ്സ് ഗിയറിലാക്കി ഹാന്‍റ് ബ്രേക്ക് ഇടാതെ കാറില്‍ നിന്നിറങ്ങി.

ചെളിയില്‍ നിര്‍ത്തിയിട്ട കാര്‍ പുറകോട്ട് വന്ന് ആറ്റിലേക്ക് മുങ്ങി താഴുകയായിരുന്നു. പിറ്റേന്ന് രാവിലെ ആറ്റില്‍ കാര്‍ കണ്ട നാട്ടുകാര്‍ പരിഭ്രാന്തിയിലായി. സംഭവം അറിഞ്ഞെത്തിയ മാന്നാര്‍ പൊലീസും, ചെങ്ങന്നൂര്‍ ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് കാര്‍ ഉയര്‍ത്തി കരയ്‌ക്കെത്തിച്ചു. തുടര്‍ന്നുള്ള പൊലീസ് അന്വേഷണത്തില്‍ കാറിന്‍റെ ഉടമയെ കണ്ടെത്തി.