കൊല്ലം കടയ്ക്കല്‍ ചിറപ്പറമ്പ് വിളയില്‍ ഭാഗം ഷമീര്‍ മന്‍സിലില്‍ ഷാജഹാന്റെ മകന്‍ ഷമീറിനാണ് പരുക്കേറ്റത്. ബൈക്കില്‍ ഇടിച്ച കാര്‍ നിര്‍ത്താതെ പോയി. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു അപകടം. ഇദ്ദേഹത്തെ താലൂക്കാശുപത്രിയിലും തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രിയിലും പ്രവേശിപ്പിച്ചു. 

കായംകുളം: ബൈക്ക് അപകടത്തില്‍ യുവാവിന് പരിക്കേറ്റു. ദേശീയ പാതയില്‍ കൊറ്റുകുളങ്ങരയ്ക്കു സമീപം ഉണ്ടായ ബൈക്കപകടത്തിലാണ് പരിക്കേറ്റത്. കൊല്ലം കടയ്ക്കല്‍ ചിറപ്പറമ്പ് വിളയില്‍ ഭാഗം ഷമീര്‍ മന്‍സിലില്‍ ഷാജഹാന്റെ മകന്‍ ഷമീറിനാണ് പരുക്കേറ്റത്.

ബൈക്കില്‍ ഇടിച്ച കാര്‍ നിര്‍ത്താതെ പോയി. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു അപകടം. ഇദ്ദേഹത്തെ താലൂക്കാശുപത്രിയിലും തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രിയിലും പ്രവേശിപ്പിച്ചു. ഇടിച്ച വാഹനം കണ്ടെത്താന്‍ പോലീസ് സമീപത്തെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്.