ചേർത്തല: കാറിടിച്ചു സൈക്കിൾ യാത്രക്കാരൻ മരിച്ചു. പട്ടണക്കാട് പഞ്ചായത്ത് അഞ്ചാം വാർഡ് മാളിയേക്കൽ ചിറയിൽ പ്രഭാകരൻ (65) ആണ് മരിച്ചത്.

ദേശീയപാതയിൽ പട്ടണക്കാട് മിൽമ കാലിത്തീറ്റ ഫാക്ടറിയ്ക്ക് സമീപം പത്മാക്ഷി കവലയിൽ കഴിഞ്ഞ 20 ന് രാത്രി 8.40 നായിരുന്നു അപകടം. ജോലികഴിഞ്ഞ് വീട്ടിലേക്ക് സൈക്കിളില്‍ പോകുമ്പോള്‍ കാര്‍ വന്നിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ് വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് വെളുപ്പിന് രണ്ടിന് മരിച്ചു.