കൊച്ചി: എറണാകുളം ജില്ലയിലെ കാരിക്കോട് ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ഇട്ടിയാട്ടുകര കോയയുടെ മകൻ ആദിലാണ് മരിച്ചത്. ആദിൽ സഞ്ചരിച്ചിരുന്ന കാർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

കാരിക്കോട് പെട്രോൾ പമ്പിനടുത്തുവെച്ച് പുലർച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന രണ്ട് പേർക്ക് പരിക്കേറ്റു. ആദിലിന്‍റെ ഖബറടക്കം വൈകിട്ട് ശ്രീമൂലനഗരം ചുള്ളിക്കാട് ജുമാമസ്ജിദിൽ നടക്കും.