മാന്നാർ: വീടിനു മുന്നിൽ നിർത്തിയിട്ട കാറിന് തീപിടിച്ചു. കുറ്റിയിൽ ജങ്ഷൻ പെട്രോൾ പമ്പിന് സമീപം കുരട്ടിശ്ശേരി ശ്രീ ശങ്കരത്തിൽ അഡ്വ. പ്രേംലാലിന്റെ വീടിന്റെ മുറ്റത്ത് നിർത്തിയിട്ട കാറിനാണ് തീ പിടിച്ചത്. പ്രേം ലാലിന്റെ സഹോദരി  കാരക്കാട്, പാഞ്ചജന്യത്തിൽ  പ്രേമലതയും   ഭർത്താവ് ടിവി ഹരികുമാറും കാരക്കാട് നിന്നും മാന്നാർ എത്തിയ  അവരുടെ ഉടമസ്ഥതയിലുള്ള  കാർ ആണ് കത്തിയത്.

ഹരികുമാറും ഭാര്യയും കാർ നിർത്തി ഇറങ്ങിയ ശേഷം കാറിൽ നിന്ന് പുക ഉയരുകയും പെട്ടെന്ന് തന്നെ തീ ആളി പടരുകയും ആയിരുന്നു എന്ന് ഉടമ പറഞ്ഞു.തീ പിടിച്ച കാറിന്റെ മുൻ സീറ്റിന്റെ ഭാഗം പൂർണമായും കത്തി അമർന്നു. മാവേലിക്കരയിൽ നിന്ന് അഗ്നിശമന സേന സ്ഥലത്ത്  എത്തിയപ്പോഴേക്കും. വീട്ടുകാർ മോട്ടോറിൽ നിന്ന് നേരിട്ട് വെള്ളം പമ്പ് ചെയ്ത് തീ അണച്ചു.