എടത്വ സെന്‍റ് അലോഷ്യസ് കോളേജിലെ ബികോം വിദ്യാർത്ഥികളാണ് അപകടകരമായ രീതിയിൽ ജീപ്പും കാറും ബൈക്കും ഓടിച്ചത്. ജീപ്പിൽ നിന്ന് തെറിച്ചു വീണ് രണ്ട് വിദ്യാർഥികൾക്ക് പരിക്കേറ്റിട്ടുണ്ട്. 

തിരുവല്ല: ആലപ്പുഴയിൽ കോളേജ് ക്യാംപസിൽ വിദ്യാർത്ഥികളുടെ സാഹസിക പ്രകടനം. എടത്വ സെന്‍റ് അലോഷ്യസ് കോളേജിലെ ബികോം വിദ്യാർത്ഥികളാണ് അപകടകരമായ രീതിയിൽ ജീപ്പും കാറും ബൈക്കും ഓടിച്ചത്. പ്രകടനത്തിനിടെ തുറന്ന ജീപ്പിൽ നിന്ന് തെറിച്ചു വീണ് രണ്ട് വിദ്യാർഥികൾക്ക് പരിക്കേറ്റിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ബികോം വിദ്യാർഥികളുടെ യാത്രയയപ്പ് ദിനത്തിലാണ് കോളേജ് ക്യാംപസിനുള്ളിലെ സാഹസിക പ്രകടനങ്ങൾ നടത്തിയത്. കോളേജിന്‍റെ അനുമതിയില്ലാതെയാണ് പരിപാടി നടത്തിയത്. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായി കോളേജ് പ്രിൻസിപ്പൽ അറിയിച്ചിട്ടുണ്ട്.

ക്യാംപസിനുള്ളിൽ വിദ്യാർഥികളുടെ സാഹസിക പ്രകടനങ്ങൾ അതിരു വിടുന്നത് ഇത് ആദ്യമായല്ല. നേരത്തെ തിരുവനന്തപുരം ശ്രീകാര്യം എഞ്ചിനിയറിംഗ് കോളേജിൽ ഓണാഘോഷ ചടങ്ങുകൾക്കിടെ ജീപ്പിടിച്ച് വിദ്യാർഥിനി മരിച്ചിരുന്നു. കൊല്ലം ബിഷപ്പ് ജെറോം എഞ്ചിനിയറിംഗ് കോളേജിൽ മോട്ടോർ എക്സ്പോയ്ക്കിടെ അപകടമുണ്ടായതും അടുത്ത് തന്നെയാണ്.