കൊവിഡ് പ്രോട്ടോകോൾ ലംഘിച്ചിട്ടില്ലെന്നും ചാരിറ്റി പ്രവർത്തനങ്ങൾക്കായി ട്രസ്റ്റ് രൂപീകരിക്കാനാണ് യോഗം ചേർന്നതെന്നുമാണ് വീട്ടുടമസ്ഥന്‍റെ വാദം.

മലപ്പുറം എടക്കരയിൽ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് യോഗം ചേർന്നതിന് വീട്ടുടമസ്ഥനെതിരെ പൊലീസ് കേസെടുത്തു. വീട്ടുടമസ്ഥൻ കാരാടൻ സുലൈമാനെതിരെയാണ് കേസെടുത്തത്. കൊവിഡ് നോഡൽ ഓഫീസർമാരടക്കം 19 പേർ ഒന്നിച്ചിരുന്ന് വീട്ടിൽ ഭക്ഷണവും കഴിച്ചിരുന്നു. എന്നാല്‍ കൊവിഡ് പ്രോട്ടോകോൾ ലംഘിച്ചിട്ടില്ലെന്നും ചാരിറ്റി പ്രവർത്തനങ്ങൾക്കായി ട്രസ്റ്റ് രൂപീകരിക്കാനാണ് യോഗം ചേർന്നതെന്നുമാണ് വീട്ടുടമസ്ഥന്‍റെ വാദം.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona