കഴിഞ്ഞ ദിവസം പ്രതിപക്ഷം മേയറുടെ കാർ തടഞ്ഞ് മേയറെ പുറത്തു കടക്കാൻ അനുവദിച്ചിരുന്നില്ല. ഇതിനെ തുടർന്നാണ് മേയറെ ആക്രമിക്കാൻ ശ്രമിച്ചതിന് കേസെടുത്തത്. 

തൃശൂർ : തൃശൂർ കോർപറേഷനിലെ പ്രതിപക്ഷ കൗൺസിലർമാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ, ജോൺ ഡാനിയൽ എന്നിവർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ ദിവസം പ്രതിപക്ഷം, മേയറുടെ കാർ തടഞ്ഞിരുന്നു. മേയറെ കാറിന് പുറത്തു കടക്കാനും അനുവദിച്ചിരുന്നില്ല. ഇത് സ്ഥലത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചിരുന്നു. ഇതിനെ തുടർന്നാണ് മേയറെ ആക്രമിക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ പൊലീസ് കൗൺസിലർമാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. 

കൂടുതൽ സ്ഥലമേറ്റെടുത്ത് തൃശൂർ നഗരത്തെ വികസിപ്പിക്കുന്നതിന് നഗരസഭ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിരുന്നു. ഇത് നടപ്പിലാക്കരുതെന്നാവശ്യപ്പെട്ട് യുഡിഎഫ് കത്ത് നൽകുകയും യോഗം വിളിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ യോഗം മേയർ ഇടപെട്ട് തടഞ്ഞുവെന്ന് പ്രതിപക്ഷം ആരോപിക്കുകയും മേയറെ തടയുകയും ചെയ്തിരുന്നു. 

>

ഉന്നതർക്ക് തട്ടിപ്പിൽ പങ്ക്, കെട്ടിട നമ്പർ തട്ടിപ്പ് കേസ് വിജിലൻസിന് കൈമാറാതെ സർക്കാർ

ആളിയാര്‍ ഡാമിൽ കൂടുതൽ വെള്ളം കൊണ്ടുപോകാന്‍ തമിഴ്നാട് നീക്കം; പ്രതിഷേധം

പറമ്പിക്കുളം ആളിയാറിൽ ഡാമിൽ നിന്നും ഒട്ടൻ ചത്രത്തിലേക്ക് കൂടുതൽ വെള്ളം കൊണ്ടുപോകാനുള്ള തമിഴ്നാടിന്‍റെ നീക്കത്തിനെതിരെ പ്രതിഷേധം. പാലക്കാട്ടെ കാ‍ർഷിക മേഖലയേയും കുടിവെള്ള വിതരണത്തേയും തീരുമാനം ബാധിക്കുമെന്നാണ് ആശങ്ക. വിഷയത്തിൽ സംസ്ഥാന സ‍ർക്കാർ നിയമ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് പാലക്കാട് ചിറ്റൂരിൽ കോൺഗ്രസ് ഏകദിന ഉപവാസം സംഘടിപ്പിച്ചു.

ആളിയാ‍ർ ഡാമിൽ നിന്നും 120 കിലോമീറ്റ‍ർ അകലെയുള്ള ഒട്ടൻ ചത്രത്തിലേക്ക് വലിയ പൈപ്പുകളിൽ വെള്ളം കൊണ്ടുപോകാനാണ് തമിഴ്നാട് ഒരുങ്ങുന്നത്. കുടിവെള്ള ആവശ്യം മുൻനി‍ർത്തിയാണ് നീക്കം.
തമിഴ്നാട് കൂടുതൽ ജലം കോണ്ടുപോകാൻ തുടങ്ങിയാൽ, നദീജല കരാ‍ർ പ്രകാരം കേരളത്തിന് അ‍ർഹതപ്പെട്ട വെള്ളത്തിന്‍റെ അളവ് കുറയ്ക്കാനിടയുണ്ട് എന്നാണ് ആശങ്ക.

1970 ൽ ഉണ്ടാക്കിയ അന്ത‍ർ നദീജല കരാറിന് എതിരുമാണ് തമിഴ്നാടിൻ്റെ നീക്കം. വേനൽക്കാലത്ത് ഭാരതപ്പുഴയിലെ നീരൊഴുക്ക് നിലനി‍ർത്താനും ആളിയാർ ഡാമിലെ ജലം അനിവാര്യം. ചിറ്റൂർ മേഖലയിൽ നിരവധി പാടങ്ങൾ പച്ചപുതയ്ക്കുന്നത് ആളിയാറിൽ നിന്നുള്ള വെള്ളം കൊണ്ടാണ്. തമിഴ്നാടിന്റെ നീക്കം കൃഷിയെ ദോഷകരമായി ബാധിക്കും. ആളിയാറിനും ഒട്ടൻ ചത്രത്തിനുമിടയിൽ തമിഴ്നാടിന്‍റെ ഉടമസ്ഥതയിൽ മറ്റ് രണ്ട് ഡാമുകൾ കൂടിയുണ്ട്. തിരുമൂർത്തി ഡാമും അമരാവതി ഡാമും. ഈ രണ്ട് അണക്കെട്ടിൽ നിന്നും വെള്ളമെടുക്കാതെയാണ് ആളിയാറിനെ ആശ്രയിക്കുന്നത്. പ്രശ്നത്തിൽ സ‍ർക്കാ‍ർ അടിയന്തരമായി ഇടപെടണം എന്നാണ് കോൺഗ്രസ് ആവശ്യം.