നാല്‍പതോളം പേര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിച്ച കുറ്റത്തിന് പി.ഡി.പി.പി വകുപ്പ് പ്രകാരം കേസെടുത്തിരുന്നു,

കോഴിക്കോട്: എന്‍.ഐ.ടിയിലേക്ക് കഴിഞ്ഞ ദിവസം എസ്.എഫ്.ഐ നടത്തിയ മാര്‍ച്ചിന്റെ ഭാഗമായുണ്ടായ നാശനഷ്ടങ്ങളുടെ പേരില്‍ നാല്‍പതോളം പേര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിച്ച കുറ്റത്തിന് പി.ഡി.പി.പി വകുപ്പ് പ്രകാരം കേസെടുത്തു. രാത്രി നിയന്ത്രണത്തിനെതിരെ സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ എന്‍.ഐ.ടി അധികൃതര്‍ വന്‍തുക പിഴയിട്ട സാഹചര്യത്തില്‍ അധികൃതരുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് കഴിഞ്ഞ ദിവസം ക്യാമ്പസിലേക്ക് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയിരുന്നത്. കുന്ദമംഗലം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

എന്നാല്‍ പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് പ്രവര്‍ത്തകര്‍ മറച്ചിടുകയും ബാരിക്കേഡ് കയറുപയോഗിച്ച് കെട്ടിയ ക്യാമ്പസിന്റെ പ്രവേശന കവാടത്തോട് ചേര്‍ന്ന മതിലിന്റെ തൂണ്‍ തകരുകയും ചെയ്തിരുന്നു. തൂണ്‍ നിര്‍മിച്ച വലിയ കല്ല് കാലില്‍ വീണ് കുന്നമംഗലം എസ്.ഐ രമേശന്റെ കാലിന് സാരമായി പരിക്കേല്‍ക്കുയും ചെയ്തു. ഈ സാഹചര്യത്തിലാണ് സമരം ഉദ്ഘാടനം ചെയ്ത സംസ്ഥാന കമ്മിറ്റി അംഗം കെ. മിഥുന്‍, ഏരിയാ പ്രസിഡന്റ് കെ. ആസാദ്, ജില്ലാ കമ്മിറ്റി അംഗം മുഹമ്മദ് യാസിന്‍ തുടങ്ങിയവരുള്‍പ്പെടെ കണ്ടാലറിയാവുന്ന നാല്‍പതോളം പേര്‍ക്കെതിരേ കുന്നമംഗലം പൊലീസ് കേസെടുത്തിരിക്കുന്നത്.

ഇടുക്കി പൈനാവിൽ 2 വീടുകൾക്ക് തീയിട്ടു; വീടുകൾ കത്തി നശിച്ചു, പൊലീസ് അന്വേഷണം തുടങ്ങി

YouTube video player