14 വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിരയാക്കിയ കേസിലെ പ്രതികള്‍ക്ക് പോക്‌സോ കോടതി തടവും പിഴയും വിധിച്ചു.

മലപ്പുറം: 14 വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിരയാക്കിയ കേസിലെ പ്രതികള്‍ക്ക് പോക്‌സോ കോടതി തടവും പിഴയും വിധിച്ചു. കല്‍പകഞ്ചേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒന്നാം പ്രതിയായ ഇരിങ്ങാവൂര്‍ മില്ലുംപടി പടിക്കപ്പറമ്പില്‍ മുഹമ്മദ് ബഷീര്‍ മാനു(40)വിന് 26 വര്‍ഷം കഠിന തടവും 65000 രൂപ പിഴയും രണ്ടാം പ്രതി ഇരിങ്ങാവൂര്‍ ആശാരിപ്പാറ ചക്കാലക്കല്‍ അബ്ദുല്‍സലാ(46)മിന് 21 വര്‍ഷം കഠിന തടവും 55,000 രൂപ പിഴയും തിരൂര്‍ ഫസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജ് സി ആര്‍ ദിനേശ് ശിക്ഷവിധിച്ചത്.

2018ല്‍ ആശാരിപ്പാറ വെറ്റിലതോട്ടത്തില്‍ വെച്ചാണ് കേസിനാസ്പദമായ സംഭവം. അന്നത്തെ കല്‍പകഞ്ചേരി പോലീസ് സബ് ഇന്‍സ്‌പെക്ടറായിരുന്ന കെ എസ് പ്രിയനായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്‍. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ആഇശ പി ജമാല്‍ ഹാജരായി. തിരൂര്‍ പോലീസ് സ്‌റ്റേഷനിലെ എസ് സി പി ഒ സീമ പ്രോസിക്യൂഷന്‍ അസിസ്റ്റ് ചെയ്തു. പ്രതികളെ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.

Read more: തളിപ്പറമ്പില്‍ വയോധികയെ ചുറ്റികയ്ക്ക് അടിച്ചുവീഴ്ത്തി സ്വർണമാല കവർന്ന സംഭവം; പ്രതി പിടിയില്‍

സ്വകാര്യ ബാങ്കിൽ മുക്കുപണ്ടം നല്‍കി 2.20 ലക്ഷം തട്ടാന്‍ ശ്രമം: യുവാവ് പിടിയില്‍

മലപ്പുറം: പുളിക്കല്‍ അങ്ങാടിയിലെ സ്വകാര്യ ബാങ്കിനെ പറ്റിച്ച് 2,20,000 രൂപ തട്ടിയ യുവാവിനെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു. കാടാമ്പുഴ കുന്നത്ത്‌വീട്ടില്‍ ഫൈസലാ(30)ണ് അറസ്റ്റിലായത്. ഫൈസല്‍ പുളിക്കല്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിലേക്ക് വിളിച്ച് കൊണ്ടോട്ടി സൗത്ത് ഇന്ത്യന്‍ ബേങ്കില്‍ പണയം വെച്ച സ്വര്‍ണമെടുത്ത് താങ്കളുടെ സ്ഥാപനത്തില്‍ പണയം വെക്കാന്‍ താത്പര്യമുണ്ടെന്ന് പറഞ്ഞു. ഇതുപ്രകാരം അവിടെയുള്ള വനിതാ ജീവനക്കാരി കൊണ്ടോട്ടിയിലെത്തി.

Read more: നിരവധി തട്ടിപ്പുകേസുകളിൽ പ്രതി, വിജിലൻസ് അന്വേഷണം, ശരത് മോഹൻ എറണാകുളത്ത് പിടിയിൽ

ഫൈസല്‍ ഇവരെ പുറത്ത് നിര്‍ത്തി സൗത്ത് ഇന്ത്യന്‍ ബേങ്കിലേക്ക് കയറുകയും അല്‍പ്പം കഴിഞ്ഞ് പുറത്തുവരികയും ചെയ്തു. ഫൈസല്‍ തന്റെ കൈവശം വെച്ചിരുന്ന ആഭരണം ജീവനക്കാരിക്ക് ബേങ്കില്‍ നിന്നെടുത്തതാണെന്ന് പറഞ്ഞ് നല്‍കുകയും ചെയ്തു. ആഭരണവുമായി ജീവനക്കാരി ഫൈസലിനെയും കുട്ടി ജ്വല്ലറിയിലെത്തി അപ്രൈസറെ കാണിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് വ്യക്തമായത്. ഇതോടെ ഇയാള്‍ മുങ്ങാന്‍ ശ്രമിക്കുകയും കടക്കാരും നാട്ടുകാരും പിടിച്ചുവെച്ച് ഇയാളെ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.