ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ ആള്‍ക്കെതിരെ പൊലീസ് കേസെടുത്തു. നൂറനാട് പടനിലം നടുവിലേമുറി ഷാജി ഭവനത്തില്‍ ഷാജി (45) യ്ക്കെതിരെയാണ് കേസെടുത്തത്. 

ആലപ്പുഴ: ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ ആള്‍ക്കെതിരെ പൊലീസ് കേസെടുത്തു. നൂറനാട് പടനിലം നടുവിലേമുറി ഷാജി ഭവനത്തില്‍ ഷാജി (45) യ്ക്കെതിരെയാണ് കേസെടുത്തത്. ചെറിയനാട് ചെറുവല്ലൂർ ഐശ്വര്യ വില്ലയിൽ പുരുഷോത്തമനാണ് പരാതിക്കാരൻ. പുരുഷോത്തമന്‍റെ മകള്‍ക്ക് പൊതുമേഖലാ സ്ഥാപനങ്ങളിലോ വിദേശ രാജ്യങ്ങളിലോ ജോലി നല്‍കാമെന്നേറ്റ് ഷാജി 14 ലക്ഷം രൂപ വാങ്ങിയെന്നാണ് പരാതി. 

പുരുഷോത്തമന്‍റെ കൂടെ വിദേശത്ത് ജോലി ചെയ്തിരുന്ന ആളാണ് ഷാജി. 2016 സെപ്റ്റംബർ 26 ന് 11 ലക്ഷവും, ഒക്ടോബർമൂന്നിന് 3 ലക്ഷവും ഷാജി വാങ്ങി. എന്നാല്‍ മകള്‍ക്ക് ജോലി ലഭിക്കാതെയായപ്പോള്‍ തുക മടക്കി തരണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് 2018 ഫെബ്രുവരി 12 ന് ഷാജി 14 ലക്ഷത്തിന്റെ ചെക്ക് പുരുഷോത്തമന് നൽകി. എന്നാല്‍ ചെക്ക് മാറാനായി എസ്ബിഐ മാവേലിക്കര ബ്രാഞ്ചില്‍ എത്തിയപ്പോള്‍ അക്കൗണ്ടില്‍ പണമില്ലാത്തതിനാല്‍ ചെക്ക് മടങ്ങിയെന്ന് പുരുഷോത്തമന്‍ പറഞ്ഞു.