തലയാഴത്ത് പരണാത്ര വീട്ടിൽ രാജുവിന്‍റെയും സുജാതയുടെയും എട്ടുമാസം പ്രായമുള്ള ചിന്നു എന്ന പൂച്ചയ്ക്ക് നേരെയാണ് വെടിവെപ്പുണ്ടായത്. റോഡരികിൽ രക്തം വാർന്ന് അവശനിലയിൽ കണ്ടെത്തുകയായിരുന്നു. അയൽവാസി രമേശൻ എയർഗൺ ഉപയോഗിച്ച് ആക്രമിച്ചെന്നാണ് ആരോപണം.

കോട്ടയം: വളർത്തുപൂച്ചയെ അയൽവാസി വെടിവച്ചു (Cat Shot) കൊല്ലാൻ ശ്രമിച്ചെന്ന് പരാതി. വൈക്കം തലയാഴം സ്വദേശികളുടെ പൂച്ചക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ പൂച്ച കോട്ടയം മൃഗാശുപത്രിയിൽ (Kottayam Veterenary Hospital) ചികിത്സയിലാണ്.

വൈക്കം തലയാഴത്ത് പരണാത്ര വീട്ടിൽ രാജുവിന്‍റെയും സുജാതയുടെയും എട്ടുമാസം പ്രായമുള്ള ചിന്നു എന്ന പൂച്ചയ്ക്ക് നേരെയാണ് വെടിവെപ്പുണ്ടായത്. റോഡരികിൽ രക്തം വാർന്ന് അവശനിലയിൽ കണ്ടെത്തുകയായിരുന്നു. അയൽവാസി രമേശൻ എയർഗൺ ഉപയോഗിച്ച് ആക്രമിച്ചെന്നാണ് ആരോപണം.

രമേശന്‍റെ വളർത്തു പ്രാവിനെ കഴിഞ്ഞദിവസം ചിറകൊടിഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നു. ഇതിന് പിന്നിൽ ഈ പൂച്ചയാണെന്നാരോപിച്ച്, ഇതിൽ പ്രകോപിതനായാണ് വെടിവച്ചതെന്നാണ് പരാതി. 

നേരത്തെ വളർത്തിയ പതിനഞ്ചിലധികം പൂച്ചകളെ മരിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ടെന്നും സുജാതയും രാജുവും പറയുന്നു. ചിന്നു പൂച്ചയുടെ ശരീരത്തിൽ നിന്ന് പെല്ലറ്റ് നീക്കം ചെയ്തു. അയൽവാസിക്കെതിരെ പോലീസിൽ പരാതി നൽകാൻ ഒരുങ്ങുകയാണ് ഇവർ.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം:

YouTube video player