ഇതിനിടെയാണ് തൊട്ടടുത്തുള്ള പറമ്പിലെ 35 അടിയോളം പൊക്കമുള്ള തെങ്ങിൻ മുകളിൽ നിന്ന് പൂച്ചയുടെ കരച്ചിൽ കേട്ടത്. തെങ്ങ് കയറ്റ തൊഴിലാളിയെ വിളിച്ചു വരുത്തി താഴെ ഇറക്കാൻ ശ്രമിച്ചെങ്കിലും ആ ശ്രമം പരാജയപ്പെട്ടു

മലപ്പുറം: ആറ് ദിവസമായി തെങ്ങിൻ മുകളിൽ കുടുങ്ങിപ്പോയ പൂച്ചയെ സാഹസികമായി താഴെയെത്തിച്ചു, ടി ഡി ആര്‍ എഫ് സംഘടനയിലെ വോളണ്ടിയര്‍മാരുടെ രക്ഷാപ്രവര്‍ത്തനമാണ് തുണയായത്. മലപ്പുറം താനൂർ കാളാട് വട്ടക്കിണർ സ്വദേശി നിയാസ് മാടൻപാട്ട് എന്നയാളുടെ വീട്ടിലെ വളർത്തു പൂച്ചയാണ് അബദ്ധത്തിൽ തെങ്ങിന് മുകളിൽ കുടുങ്ങിയത്. നാല് ദിവസമായി പൂച്ചയെ കാണുന്നില്ലായിരുന്നു. പരിസര പ്രദേശങ്ങളില്‍ എല്ലാം തെരഞ്ഞെങ്കിലും പൂച്ചയെ കണ്ടെത്താനായില്ല.

ഇതിനിടെയാണ് തൊട്ടടുത്തുള്ള പറമ്പിലെ 35 അടിയോളം പൊക്കമുള്ള തെങ്ങിൻ മുകളിൽ നിന്ന് പൂച്ചയുടെ കരച്ചിൽ കേട്ടത്. തെങ്ങ് കയറ്റ തൊഴിലാളിയെ വിളിച്ചു വരുത്തി താഴെ ഇറക്കാൻ ശ്രമിച്ചെങ്കിലും ആ ശ്രമം പരാജയപ്പെട്ടു. ഇതോടെയാണ് താനൂര്‍ ടി ഡി ആര്‍ എഫ് വോളണ്ടിയര്‍മാരെ വിവരം അറിയിച്ചത്. രാത്രി നടത്തിയ രക്ഷപ്രവർത്തനത്തിനൊടുവിലാണ് പൂച്ചയെ താഴെ ഇറക്കിയത്.താനൂര്‍ ടി ഡി ആര്‍ എഫ് വോളണ്ടിയര്‍മാരായ ഷഫീഖ് ബാബു, സവാദ് താനൂർ, അർഷാദ്, ആഷിഖ് താനൂർ, സലാം അഞ്ചുടി എന്നിവർ ചേർന്നാണ് പൂച്ചയെ താഴെയെത്തിച്ചത്. പൂച്ചയുടെ നിയാസ് മാടൻപാട്ട് ഇവര്‍ക്ക് നന്ദി പറഞ്ഞു.