അക്രമി വീട്ടിലേക്ക് വരുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. പരാതി നല്‍കിയതിനെ തുടര്‍ന്ന് വടകര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
കോഴിക്കോട്: വടകരയില്‍ എസ്എന്‍ഡിപി നേതാവിന്റെ വീടിന് നേരെ ആക്രമണം. എസ്എന്‍ഡിപി ശാഖാ പ്രസിഡന്‍റ് ദാമോദരന്‍റെ കുറുമ്പയില്‍ മീത്തലെ മഠത്തിലുള്ള വീടിന് നേരെയാണ് ആക്രമണമുണ്ടായത്. മുന്‍വശത്തെ അഞ്ച് ജനല്‍ച്ചില്ലുകള്‍ അക്രമി തകര്‍ത്തു. സിസിടിവി ക്യാമറയും തകര്‍ത്ത നിലയിലാണ്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയോടെയാണ് സംഭവം.
അക്രമി വീട്ടിലേക്ക് വരുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. പരാതി നല്‍കിയതിനെ തുടര്‍ന്ന് വടകര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംഘടനാപരമായ പ്രശ്‌നങ്ങളാണോ അക്രമത്തിന് പിന്നിലെന്ന് അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.
