ചാലക്കുടി മേലൂരിൽ കഴിഞ്ഞ ദിവസം ഉണ്ടായ ചുഴലിക്കാറ്റിന്റെ സിസിടിവി ദൃശ്യം ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ചുഴലിക്കാറ്റിൽ മേലൂരിലും മുള്ളൻപാറയിലും വ്യാപക നാശനഷ്ടമുണ്ടായി.

തൃശൂർ: ചാലക്കുടി മേലൂരിൽ കഴിഞ്ഞ ദിവസം ഉണ്ടായ ചുഴലിക്കാറ്റിന്റെ സിസിടിവി ദൃശ്യം ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ചുഴലിക്കാറ്റിൽ മേലൂരിലും മുള്ളൻപാറയിലും വ്യാപക നാശനഷ്ടമുണ്ടായി. മിനിഞ്ഞാന്ന് 5 മണിക്കു ശേഷമുണ്ടായ ചുഴലിക്കാറ്റിൽ നിരവധി വൃക്ഷങ്ങൾ കട പുഴകി വീണിരുന്നു. ഇത് കൂടാതെ ഇലക്ട്രിക് പോസ്റ്റുകളും വീണിരുന്നു.

അതേ സമയം ഇന്ന് കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

View post on Instagram