ബന്ധുക്കൾ പൊലീസിൽ പരാതി നൽകിനൊരുങ്ങുമ്പോഴാണ് മാല മുക്കുപണ്ടമാണെന്ന കാര്യം വീട്ടമ്മ പറയുന്നത്.

ചേർത്തല: പട്ടാപ്പകൽ സൈക്കിളിലെത്തിയ യുവാക്കൾ കാൽനടയാത്രക്കാരിയായ വീട്ടമ്മയുടെ കഴുത്തിൽ നിന്നും മാലപൊട്ടിച്ചെടുത്തു രക്ഷപ്പെട്ടു. ചേർത്തല മണവേലിയിലാണ് സംഭവം. മണവേലി രാഹുൽ നിവാസിൽ കുഞ്ഞ്മോന്‍റെ ഭാര്യ ഐഷയുടെ കഴുത്തിൽ നിന്നാണ് സൈക്കിളിലെത്തിയ യുവാക്കൾ മാലപറിച്ചെടുത്ത് കടന്നു കളഞ്ഞത്. 

മണവേലി തുമ്പേച്ചിറ മേഖലയിൽ ഇന്ന് പകൽ 11 മണിയോടെയാണ് സംഭവം. മാല പൊട്ടിച്ചെങ്കിലും പരാതിയൊന്നുമില്ലെന്നും അത് മുക്കുപണ്ടമായിരുന്നെന്നും ഐഷ പറഞ്ഞു. ബന്ധുക്കൾ പൊലീസിൽ പരാതി നൽകിനൊരുങ്ങുമ്പോഴാണ് മാല മുക്കുപണ്ടമാണെന്ന കാര്യം വീട്ടമ്മ പറയുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona