പൊലീസ് നടത്തിയ പരിശോധനയിൽ ബാഗിനുള്ളിൽ നിന്നും മോഷണം പോയ മാല കണ്ടെടുത്തു

ഹരിപ്പാട്: ബസിനുള്ളിൽ മാല മോഷണം നടത്തിയ മൂന്ന് കർണാടക സ്വദേശികൾ പിടിയിൽ. കർണാടക മാംഗ്ലൂർ ബന്ത വാലയ് സ്വദേശികളായ ചോടമ്മ (52), ലക്ഷ്മി അമ്മ (37), കെണ്ടമ്മ (47) എന്നിവരെയാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. മണ്ണാറശാല ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയ കൊല്ലം എഴുകോൺ സ്വദേശിനി രാജമ്മയുടെ ഒന്നേമുക്കാൽ പവന്റെ സ്വർണ്ണ മാലയാണ് മോഷ്ടിച്ചത്. ഹരിപ്പാട് കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ വച്ച് ആയിരുന്നു സംഭവം.

Add Asianetnews as a Preferred SourcegooglePreferred

ബസിലേക്ക് കയറുന്നതിനിടെ തിരക്ക് ഉണ്ടാക്കിയാണ് മാല പൊട്ടിച്ചെടുത്തത്. ഇത് ശ്രദ്ധയിൽ പെട്ടതോടെ രാജമ്മ ബഹളം വയ്ക്കുകയും നാട്ടുകാർ ചേർന്ന് യുവതികളെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയിൽ ബാഗിനുള്ളിൽ നിന്നും മോഷണം പോയ മാല കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

സൈബ‍ർ സെൽ സഹായിച്ചു, ഷെയർ മാർക്കറ്റിംഗ് തട്ടിപ്പിലൂടെ ലക്ഷങ്ങൾ തട്ടിയ പ്രതിയെ രാമങ്കരി പൊലീസ് വലയിലാക്കി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം