ചേർത്തല : ബൈക്കിലെത്തി മാല പൊട്ടിച്ചുകടന്ന കേസിലെ  പ്രതി മൂന്ന് വർഷത്തിന് ശേഷം അറസ്റ്റിൽ. കൊല്ലം മൈനാഗപ്പള്ളി പഞ്ചായത്ത് 20–ാം വാർഡ് തുണ്ടുവിള കിഴക്കേതിൽ ഷിഹാദ് (35) പിടിയിലായത്. മതിലകം ഗ്രീൻഗാർഡൻസ് ആശുപത്രിയ്ക്ക് പടിഞ്ഞാറ് ഇടറോഡിലൂടെ നടന്നുപോയ വീട്ടമ്മയുടെ 5 പവൻ മാല കവവര്‍ന്ന കേസിലെ രണ്ടാ പ്രതിയാണ് ഇയാള്‍.

2017 നവംബർ 2ന് വൈകിട്ടായിരുന്നു സംഭവം.  കേസിലെ ഒന്നാംപ്രതി മൈനാഗപ്പള്ളി സ്വദേശി കോയമോൻ നേരത്തെ പിടിയിലായിരുന്നു. ഷിഹാബ് ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിലെ സമാന കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങി നടക്കുന്നതിനിടെയാണ് ചേർത്തല പൊലീസ് മൈനാഗപ്പള്ളിയിലെത്തി പിടികൂടിയത്.