Asianet News MalayalamAsianet News Malayalam

അക്ഷയ കേന്ദ്രങ്ങള്‍ തുടങ്ങാന്‍ അവസരം; 750 രൂപ, അവസാന തീയതി 31

അവസാന തീയതി ഒക്ടോബര്‍ 31. 23 കേന്ദ്രങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുളളത്

chance To Start Akshaya Centres In Kerala joy
Author
First Published Oct 29, 2023, 8:51 PM IST

ഇടുക്കി: ജില്ലയിലെ വിവിധ പഞ്ചായത്ത്, നഗരസഭകളിലെ അക്ഷയ സംരംഭകരെ തെരഞ്ഞെടുക്കുന്നതിനുളള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുളള അവസാന തീയതി ഒക്ടോബര്‍ 31 വരെ ദീര്‍ഘിപ്പിച്ചു. 23 കേന്ദ്രങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുളളത്. പ്ലസ്ടു അല്ലെങ്കില്‍ പ്രീഡിഗ്രി അല്ലെങ്കില്‍ തത്തുല്യ യോഗ്യതയും, കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുളള 18 വയസ് മുതല്‍ 50 വയസ് വരെ പ്രായമുളളവര്‍ക്ക് http://akshayaexam.kerala.gov.in/aes/registration എന്ന വെബ് സൈറ്റ് വഴി അപേക്ഷിക്കാം. ഒരാള്‍ക്ക് 3 പ്രദേശങ്ങളില്‍ കേന്ദ്രം തുടങ്ങാനുളള ഓപ്ഷന്‍ നല്‍കാം.

അപേക്ഷയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പ്രിന്റ്, ഹാജരാക്കിയ രേഖകളുടെ അസ്സല്‍ പകര്‍പ്പ്, ഡിഡി എന്നിവ അപേക്ഷകര്‍ നവംബര്‍ ഏഴിന് അഞ്ചു മണിക്കുള്ളില്‍ ഇടുക്കി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന അക്ഷയ ജില്ലാ ഓഫീസില്‍ അപേക്ഷകന്‍ തന്നെ നേരിട്ട് എത്തിക്കണം. നിശ്ചിത സമയപരിധി കഴിഞ്ഞ് ലഭിയ്ക്കുന്ന അപേക്ഷകള്‍ നിരസിയ്ക്കും. താല്‍പര്യമുള്ളവര്‍ക്ക് ഡയറക്ടര്‍, അക്ഷയ എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 750 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം അപേക്ഷിക്കാം. യോഗ്യത, വിലാസം, നേറ്റിവിറ്റി, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ഫോട്ടോ, തിരിച്ചറിയല്‍ രേഖ, അപേക്ഷിക്കുന്ന ലൊക്കേഷനില്‍ കെട്ടിടമുണ്ടെങ്കില്‍ ഉടമസ്ഥാവകാശ, വാടക കരാര്‍ എന്നിവ അപ് ലോഡ് ചെയ്യണം. ഡിഡി നമ്പര്‍ അപേക്ഷയില്‍ വ്യക്തമായി രേഖപ്പെടുത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.akshaya.kerala.gov.in എന്ന അക്ഷയ വെബ് സൈറ്റിലോ, അക്ഷയ ജില്ലാ ഓഫീസുമായോ ബന്ധപ്പെടാം. ഫോണ്‍ 04862 232 215.

'കളമശ്ശേരിയിലേത് ദൗർഭാഗ്യകരമായ സംഭവം, പ്രത്യേക സംഘം അന്വേഷിക്കും,മാധ്യമങ്ങളുടെ ജാഗ്രതക്ക് നന്ദി'; മുഖ്യമന്ത്രി 
 

Follow Us:
Download App:
  • android
  • ios