Asianet News MalayalamAsianet News Malayalam

ചപ്പാരം ഏറ്റുമുട്ടല്‍; പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തി, 5 മാവോയിസ്റ്റുകള്‍ ഉണ്ടായിരുന്നതായി എഫ്ഐആര്‍

തോക്കുകളുടെ ബാലിസ്റ്റിക് പരിശോധന ഇന്ന് പൂർത്തിയാക്കാനാണ് അന്വേഷണ സംഘത്തിൻ്റെ ശ്രമം

Chapparam encounter; UAPA imposed against arrested maoists
Author
First Published Nov 9, 2023, 6:38 AM IST

മാനന്തവാടി:പേരിയ ചപ്പാരം ഏറ്റുമുട്ടലിൽ അഞ്ചു മാവോയിസ്റ്റുകൾ ഉണ്ടായിരുന്നതായി പൊലീസ് എഫ്ഐആർ. പിടിയിലായ ചന്ദ്രു, ഉണ്ണിമായ, ഓടിരക്ഷപ്പെട്ട രണ്ടുപേർ, ഇവർക്ക് പുറമെ വീട്ടിന് സമീപം സായുധനായ ഒരാൾ കൂടി കാവലുണ്ടായിരുന്നു എന്നാണ് പൊലീസ്  എഫ്ഐആർ. ഇയാൾ തണ്ടർബോൾട്ടിന് നേരെ പലതവണ വെടിവച്ചെന്നും പൊലീസ് വ്യക്തമാക്കി. പ്രതികൾക്ക് എതിരെ യുഎപിഎ ചുമത്തി.

നിലവിൽ 4 തോക്കുകൾ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവയെല്ലാം വിവിധ സേനാവിഭാഗങ്ങളിൽ നിന്ന് അപഹരിച്ചതാണ്. തോക്കുകളുടെ ബാലിസ്റ്റിക് പരിശോധന ഇന്ന് പൂർത്തിയാക്കാനാണ് അന്വേഷണ സംഘത്തിൻ്റെ ശ്രമം. പിടിച്ചെടുത്ത ഏതൊക്കെ തോക്കുകളിൽ നിന്നാണ്  വെടിവച്ചത് എന്ന് ശാസ്ത്രീയമായി സ്ഥിരീകരിക്കാൻ കൂടിയാണ് പരിശോധന. ഇതുപൂർത്തിയായാൽ, ഉടനെ  തന്നെ പൊലീസ് മാവോയിസ്റ്റുകളുമായി തെളിവെടുപ്പ് പൂർത്തിയാക്കും. അഞ്ചുദിവസത്തെ പൊലീസ് കസ്റ്റഡിയാണ് കൽപ്പറ്റ കോടതി അനുവദിച്ചിരിക്കുന്നത്. കാട്ടിലേക്ക് ഓടിമറഞ്ഞു രക്ഷപ്പെട്ട മൂന്നുപേർക്കായുള്ള തെരച്ചിൽ ഇപ്പോഴും തുടരുകയാണ്. 

ചപ്പാരം ഏറ്റുമുട്ടൽ: ഓടി രക്ഷപ്പെട്ട മാവോയിസ്റ്റുകൾക്കായി തെരച്ചിൽ ഊർജിതം, 2 പേർ പിടിയിൽ

 

Follow Us:
Download App:
  • android
  • ios