എരഞ്ഞിപ്പുഴ സ്വദേശി മുസ്തഫയാണ് പുൽകൂട് നശിപ്പിച്ചത്. പുൽക്കൂടിന് അകത്തുണ്ടായിരുന്ന രൂപങ്ങൾ എരഞ്ഞിപ്പുഴ സ്വദേശി എടുത്തുകൊണ്ടുപോയി

കാസർകോട്: മുള്ളേരിയ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ ക്രിസ്തുമസിനോട് അനുബന്ധിച്ച് ഒരുക്കിയ പുൽക്കൂട് നശിപ്പിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. മുള്ളേരിയ സി എച്ച് സിയിൽ ജീവനക്കാർ ഒരുക്കിയ പുൽകൂടാണ് നശിപ്പിച്ചത്. എരഞ്ഞിപ്പുഴ സ്വദേശി മുസ്തഫയാണ് പുൽകൂട് നശിപ്പിച്ചത്. പുൽക്കൂടിന് അകത്തുണ്ടായിരുന്ന രൂപങ്ങൾ എരഞ്ഞിപ്പുഴ സ്വദേശി എടുത്തുകൊണ്ടുപോയി. സർക്കാർ ആശുപത്രിയിൽ പുൽക്കൂട് വെക്കാൻ പാടില്ലെന്ന് പറഞ്ഞാണ് മുസ്തഫ ഈ അതിക്രമം ചെയ്തത്. പൊലീസ് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെത്തി പരിശോധന നടത്തുകയാണ്. സംഭവത്തിന്റെ വീഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.