Asianet News MalayalamAsianet News Malayalam

മലയാളി സൈനികൻ വസന്തകുമാറിന്റെ കുട്ടികളുടെ പഠന ചെലവ് ഏറ്റെടുക്കാൻ തയ്യാറാണെന്ന് ചേരമാൻ ജുമാ മസ്ജിദ്

പുൽവാമയിൽ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച മലയാളി ജവാൻ വസന്ത്കുമാറിന്റെ മക്കളുടെ പഠനച്ചെലവ് ഏറ്റെടുക്കാൻ തയ്യാറാണെന്ന് ചേരമാൻ‌ മസ്ജിദ് മഹല്ല് പ്രസിഡന്റ് ഡോ. പി എ മുഹമ്മദ് സയീദ് അറിയിച്ചു.

cheraman juma masjid informed that will take care of soldier vasanthkumars childresn educational expense
Author
Kodungallur, First Published Feb 22, 2019, 2:40 PM IST

കൊടുങ്ങല്ലൂർ: പുൽവാമയിൽ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച മലയാളി ജവാൻ വസന്ത്കുമാറിന്റെ മക്കളുടെ പഠനച്ചെലവ് ഏറ്റെടുക്കാൻ തയ്യാറാണെന്ന് ചേരമാൻ‌ മസ്ജിദ് മഹല്ല് പ്രസിഡന്റ് ഡോ. പി എ മുഹമ്മദ് സയീദ് അറിയിച്ചു. വീരമ്യത്യു വരിച്ച സൈനികർക്കായി നടത്തിയ പ്രാർത്ഥനാ സന്ധ്യയിലാണ് ഇക്കാര്യം അറിയിച്ചത്. ഇക്കാര്യം ഉടൻ തന്നെ സ്ഥലം എംഎൽഎയെയും സർക്കാരിനെയും അറിയിക്കും.

നഗരസഭ ചെയർമാൻ കെ.ആർ ജൈത്രൻ പ്രാർത്ഥനാ യോഗം ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് ഡോ. പി. എ മുഹമ്മദ് സഈദ് അദ്ധ്യക്ഷത വഹിച്ചു. മഹല്ല് ഇമാം സൈഫുദ്ധിൽ അൽ ഖാസ്മി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. മഹല്ല് സെക്രട്ടറി എസ്.എ അബ്ദുൽ കയ്യൂം, നഗരസഭ വികസന കാര്യ ചെയർമാൻ കെ.എസ് കൈസാബ്, കൗൺസിലർമാരായ അഡ്വ. സി.പി രമേശൻ, കെ.എ സഗീർ എന്നിവർ സംസാരിച്ചു. കൊടുങ്ങല്ലൂർ വിശേഷങ്ങൾ എന്ന പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 
 

Follow Us:
Download App:
  • android
  • ios