ആലപ്പുഴ: ചേര്‍ത്തല വയലാര്‍ കൊല്ലപള്ളിയില്‍ യുവാവിനെ തലയ്ക്കടിച്ച് കൊന്നു. വയലാര്‍ മുക്കുടിത്തറ ജയനാണ് തലക്കടിയേറ്റ് മരിച്ചത്. സംഭവത്തില്‍ മേഷണക്കേസില്‍ പ്രതിയായ സുമേഷ് പോലീസ് കസ്റ്റഡിയില്‍. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം.

ചേര്‍ത്തല കുറുപ്പംകുളങ്ങര സ്വദേശിയും, മോഷണക്കേസ് പ്രതിയുമായ സുമേഷ് കൊല്ലപ്പള്ളിയിലുള്ള വാടകവീട്ടിലെത്തിയപ്പോള്‍ ഭാര്യയുമായി
വാക്കേറ്റമുണ്ടായി. ഈ സമയത്ത് ഭാര്യ ജയനെ വളിച്ച് വരുത്തുകയായിരുന്നു. ജയന്‍ വീട്ടില്‍ എത്തുന്നതിന് മുമ്പ് തന്നെ സമേഷ് പതിയിരുന്ന് ആക്രമിച്ചു. തലയ്ക്കടിയേറ്റ് റോഡില്‍ കിടന്നിരുന്ന ജയനെ പൊലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊല്ലപ്പെട്ട ജയന്‍ മരംവെട്ട് തൊഴിലാളിയാണ്.