പട്ടാള ക്യാമ്പിലേക്ക് കോഴിയിറച്ചി വേണമെന്ന് ഒരാള്‍ വിളിച്ചു. ഹിന്ദിയിലായിരുന്നു കോള്‍ വന്നത്. 10 ദിവസത്തേക്ക് 15 കിലോ ഇറച്ചി വേണമെന്ന് ആവശ്യപ്പെട്ടു. നല്‍കാമെന്ന് സുള്‍ഫി സമ്മതിച്ചു. 

ഇരിങ്ങാലക്കുട: ആരും വിശ്വസിച്ച് പോകുമായിരുന്നു ആ ഫോണ്‍ വിളി കേട്ടാല്‍. പക്ഷേ കോഴിക്കച്ചവടക്കാരന്‍ സുള്‍ഫിക്ക് ചെറിയ സംശയം തോന്നി. സുള്‍ഫിയുടെ സംശയം കാരണം രക്ഷപ്പെട്ടത് തട്ടിപ്പില്‍ നിന്നും. സംഭവം ഇങ്ങനെ, പട്ടാള ക്യാമ്പിലേക്ക് കോഴിയിറച്ചി വേണമെന്ന് ഒരാള്‍ വിളിച്ചു. ഹിന്ദിയിലായിരുന്നു കോള്‍ വന്നത്. 10 ദിവസത്തേക്ക് 15 കിലോ ഇറച്ചി വേണമെന്ന് ആവശ്യപ്പെട്ടു. നല്‍കാമെന്ന് സുള്‍ഫി സമ്മതിച്ചു.

ഇറച്ചി തയ്യാറായാല്‍ ആളെ അയക്കാമെന്നും പണം നല്‍കാന്‍ അക്കൗണ്ട് നമ്പറും ആവശ്യപ്പെട്ടു. സംശയം തോന്നിയതോടെ സുള്‍ഫി പണം നേരിട്ട് നല്‍കിയാല്‍ മതിയെന്ന് പറഞ്ഞു. സൈനിക ആവശ്യത്തിനായി പണമിടപാട് ഇല്ലെന്നും ഡിജിറ്റല്‍ ഇടപാട് മാത്രമേയുള്ളൂവെന്നും തട്ടിപ്പുകാരന്‍ പറഞ്ഞു. എടിഎമ്മിന്റെ ഇരുപുറവും ഫോട്ടോയെടുത്ത് അയച്ചുകൊടുക്കാനും ഇയാള്‍ ആവശ്യപ്പെട്ടു. എന്നാല്‍ സുള്‍ഫി വിവരങ്ങള്‍ നല്‍കാന്‍ വിസ്സമ്മതിച്ചതോടെ പഴയ മെസേജുകള്‍ ഡിലീറ്റ് ചെയ്ത് മുങ്ങി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona