ആലപ്പുഴ :  കോഴിവില ഒറ്റദിവസം കൊണ്ട് 160ൽ നിന്ന് 135ലേക്കും താഴ്ന്നു. ഇറച്ചിവില 240ൽ നിന്ന് 215ലേക്കും താഴ്ന്നു. തുടർന്ന് ഇന്നലെയും വിലക്കുറവുണ്ടായി. ഇന്നലത്തെ വില: കോഴി 130, ഇറച്ചി 200. ഇന്നു ഞായറാഴ്ചയായതിനാൽ വിലയിൽ മാറ്റമുണ്ടാകില്ല. നാളെ വീണ്ടും വില കുറയുമെന്നാണു ചെറുകിട വ്യാപാരികളുടെ കണക്കുകൂട്ടൽ.

വില കു‌റയുന്നതിന്‍റെ കാരണം വ്യക്തമല്ലെന്നു ചിക്കന്‍ വില്‍പ്പനക്കാരുടെ സംഘടന പ്രതിനിധി കെ.എം.നസീർ പറയുന്നത്. പ്രളയനഷ്ടവും പൂജയുടെ ദിവസങ്ങളിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നു കോഴി വരാതിരുന്നതുമാണു വിലക്കയറ്റത്തിന്‍റെ പ്രധാന കാരണമായത്. പ്രതിസന്ധി പരിഹരിക്കാൻ കേരള പൗൾട്രി കോർപറേഷന്റെ (കെപ്കോ) ഇടപെടലുകളൊന്നും ഇല്ലാതെ തന്നെയാണ് ഇപ്പോൾ വില കുറയുന്നത്.