Asianet News MalayalamAsianet News Malayalam

എസ്എസ്എൽസി പരീക്ഷ കഴിഞ്ഞ് മടങ്ങിയ കുട്ടിക്ക് കടന്നൽകുത്തേറ്റ് പരിക്ക്

 നൂറിലേറെ കടന്നലുകളുടെ കുത്തേറ്റിട്ടുണ്ട്. ഡോക്ടർമാരുടെ പ്രത്യേക നിരീക്ഷണത്തിലാണ് കുട്ടി...

child attacked by Wasp in alappuzha
Author
Alappuzha, First Published Mar 12, 2020, 10:08 PM IST

ആലപ്പുഴ: എസ് എസ് എൽ സി പരീക്ഷ കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുകയായിരുന്ന വിദ്യാർത്ഥിക്ക് കടന്നൽകുത്തേറ്റ് പരിക്ക്. ചേർത്തല സെന്‍റ്മേരീസ് സ്കൂൾ വിദ്യാർഥിയായ നഗരസഭ 20ാം വാർഡ് ചിറയിൽ അജയന്‍റെ മകൾ ആരതിയാണ് കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലുള്ളത്. ഇന്നലെ ഉച്ചയ്ക്ക് ഇ കെ കവലക്ക് സമീപം വച്ചായിരുന്ന കടന്നൽ ആക്രമണമുണ്ടായത്. നൂറിലേറെ കടന്നലുകളുടെ കുത്തേറ്റിട്ടുണ്ട്. ഡോക്ടർമാരുടെ പ്രത്യേക നിരീക്ഷണത്തിലാണ് കുട്ടി. 

Follow Us:
Download App:
  • android
  • ios