Asianet News MalayalamAsianet News Malayalam

മാറാത്ത വേദനയിൽ വീട്ടുകാർ, റൂട്ട് കനാൽ ചികിത്സക്കിടെ മൂന്നര വയസുകാരൻ മരിച്ചതെങ്ങനെ? അറിയാൻ പോസ്റ്റുമോർട്ടം

ചികിത്സാ പിഴവാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപണം ഉന്നയിച്ച സാഹചര്യത്തിൽ  പോസ്റ്റ്‌മോർട്ടം പരിശോധന നിർണായകമാണ്

Child dies after root canal Latest news Post Mortem today details of 3 year old boy dies after root canal in Kerala asd
Author
First Published Nov 8, 2023, 12:54 AM IST

തൃശൂർ: കുന്നംകുളം മലങ്കര ആശുപത്രിയില്‍ റൂട്ട് കനാല്‍ ചികിത്സയ്ക്കിടെ മരിച്ച മൂന്നര വയസ്സുകാരന്‍ ആരോണിന്‍റെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം നടത്തും. ചികിത്സാ പിഴവാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപണം ഉന്നയിച്ച സാഹചര്യത്തിൽ  പോസ്റ്റ്‌മോർട്ടം പരിശോധന നിർണായകമാണ്. ഇന്നലെ കാലത്ത് പത്തരയോടെയാണ് റൂട്ട് കനാലുമായി ബന്ധപ്പെട്ട മൈനർ സർജറി പൂർത്തിയാക്കി നിരീക്ഷണത്തിലിരിക്കേ ആരോൺ മരിച്ചത്.

അച്ഛൻ ആദ്യം കമ്പി എടുത്തടിച്ചു, കളനാശിനി കുടിപ്പിച്ചു, ആലുവയിൽ 10 നാൾ മരണത്തോട് മല്ലിട്ട മകൾ യാത്രയായി, വേദന

കുട്ടിക്ക് പെട്ടന്ന് ഓക്സിജൻ അളവ് കുറഞ്ഞെന്നും ജീവൻ രക്ഷിക്കാൻ സാധ്യമായതെല്ലാം ചെയ്തു എന്നുമാണ് ആശുപത്രി അധികൃതർ പറയുന്നത്.  എന്നാൽ ശസ്ത്രക്രിയ കഴിഞ്ഞുടനെ അനസ്തീഷ്യ ഡോക്ടർ ഉൾപ്പടെയുള്ളവർ പുറത്തേക്ക് പോയത് സംശയത്തിന് ഇടയാക്കിയെന്നാണ് കുട്ടിയുടെ ബന്ധുക്കൾ പറഞ്ഞത്. ഇന്നലെ വൈകിട്ട് തഹസീൽദാരുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. മുണ്ടൂര്‍ സ്വദേശികളായ കെവിന്‍.. ഫെല്‍ജ ദമ്പതികളുടെ ഏക മകനായിരുന്നു മുന്നര വയസ്സുള്ള മകന്‍ ആരോൺ. പോസ്റ്റ്മോർട്ടം പൂർത്തിയാക്കി മൃതദേഹം മുണ്ടൂർ പുറ്റേക്കരയിലുള്ള സെന്റ് ജോസഫ് നഗറിലെ വീട്ടിലെത്തിക്കും.

സംഭവം ഇങ്ങനെ

റൂട്ട് കനാല്‍ ചികിത്സയ്ക്കാണ് കഴിഞ്ഞ ദിവസം വൈകിട്ട് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. കുട്ടിക്ക് ഫിറ്റ്സ് ഉണ്ടെന്ന് ഡോക്ടര്‍മാരെ അറിയിച്ചിരുന്നു. ഇന്നലെ രാവിലെയാണ് കുട്ടിയെ മൈനര്‍ സര്‍ജറിക്ക് കയറ്റിയത്. സര്‍ജറി പൂര്‍ത്തിയാക്കി നിരീക്ഷണത്തിലിരിക്കുമ്പോള്‍ പത്തരയോടെയാണ് സ്ഥിതി വഷളായത്. വൈകാതെ കുട്ടി മരിച്ചു. അനസ്തേഷ്യ നടത്തിയ ഡോക്ടര്‍ ഉള്‍പ്പടെയുള്ളവര്‍ ആശുപത്രി വിട്ടെന്നും അനാസ്ഥയാണ് മരണ കാരണമായതെന്നുമാണ് കുട്ടിയുടെ ബന്ധുക്കളുടെ ആരോപണം.

കുന്നംകുളം പൊലീസ് സ്ഥലത്തെത്തി ബന്ധുക്കളുടെ പരാതിയില്‍ കേസെടുത്തു. തഹസീല്‍ദാരുടെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ മരണ കാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. ചികിത്സാ പിഴവില്‍ നടപടി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി. തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios