സംസാരിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന അഭിദേവ് വെള്ളത്തിലില്‍ വീണത് വീട്ടുകാര്‍ അറിഞ്ഞില്ല.
കോട്ടയം: പ്രവേശനോത്സവം കഴിഞ്ഞ് വീട്ടിലെത്തിയ ഭിന്നശേഷിക്കാരനായ അഞ്ചു വയസ്സുകാരന്‍ ബക്കറ്റിലെ വെള്ളത്തില്‍ വീണു മരിച്ചു. കോട്ടയം കടപ്ലാമറ്റം കൂടല്ലൂര്‍ സ്വദേശിയായ അഭിദേവാണ് മരിച്ചത്. അങ്കണവാടിയിലെ പ്രവേശനോത്സവം കഴിഞ്ഞ് വീട്ടിലെത്തിയതായിരുന്നു കുട്ടി.
സംസാരിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന അഭിദേവ് വെള്ളത്തിലില്‍ വീണത് വീട്ടുകാര്‍ അറിഞ്ഞില്ല. കുട്ടിയെ കാണാതായതോടെ നടത്തിയ തിരച്ചിലിനൊടുവിലാണ് ബക്കറ്റിലെ വെള്ളത്തില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
