കുഞ്ഞിനെ കാണാതായതിനെ തുടർന്ന് അമ്മയുടെ ബഹളം കേട്ട് ഓടിയെത്തിയ സമീപവാസികളാണ് കുഞ്ഞിനെ കുളത്തിൽ നിന്നും കണ്ടെടുത്തത്.

ആലപ്പുഴ: വീടിന് സമീപമുള്ള കുളത്തിൽ വീണു ഒന്നേക്കാൽ വയസ്സുകാരൻ മുങ്ങി മരിച്ചു. നെടുമുടി പൊങ്ങ ചിറ്റപ്പറമ്പിൽ ഉണ്ണികൃഷ്ണൻ-ആതിര ദമ്പതികളുടെ മകൻ കൃഷ്ണജിത്ത് (ആദിത്യൻ) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. ആതിര വീട്ടിൽ ജോലി ചെയ്യുന്നതിനിടെ കുഞ്ഞ് പുറത്തേക്കിറങ്ങി പോകുകയായിരുന്നെന്ന് പൊലീസ് പറയുന്നു.

Add Asianetnews as a Preferred SourcegooglePreferred

കുഞ്ഞിനെ കാണാതായതിനെ തുടർന്ന് ആതിരയുടെ ബഹളം കേട്ട് ഓടിയെത്തിയ സമീപവാസികളാണ് കുഞ്ഞിനെ കുളത്തിൽ നിന്നും കണ്ടെടുത്തത്. കിഴക്കേ പൊങ്ങ പാടശേഖരത്തിന്റെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന വീടിന് ചുറ്റും വെള്ളക്കെട്ടുണ്ടായിരുന്നു. സംഭവം നടക്കുമ്പോൾ വീട്ടിൽ അമ്മയും, കുഞ്ഞും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അച്ഛൻ ഉണ്ണികൃഷ്ണൻ കൂലിപ്പണിക്കായി പോയിരിക്കുകയായിരുന്നു.