ആലപ്പുഴ: സഹോദരങ്ങളുടെ മക്കൾ വീടിനു സമീപത്തെ കുളത്തിൽ വീണു മരിച്ചു. ചെട്ടികുളങ്ങര ഈരേഴ തെക്ക് കീർത്തനം വീട്ടിലെ കുളത്തിൽ വീണാണ് മരിച്ചത്. നേപ്പാൾ സ്വദേശിയായ ഹോട്ടൽ ജീവനക്കാരൻ ഗണേശ് - ഗീത ദമ്പതികളുടെ മകൻ ജീവൻ (5), ഗണേശിന്റെ സഹോദരൻ രാമു - രമിക ദമ്പതികളുടെ മകൻ അർജുൻ (ആറ്)എന്നിവരാണ് മരിച്ചത്.

വെള്ളിയാഴ്ച വൈകിട്ട് നാലു മണിയോടെയായിരുന്നു സംഭവം. കൈത തെക്ക് എൽ.പി.എസിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ് അർജുൻ. അംഗനവാടി വിദ്യാർഥിയാണ് ജീവൻ. അടുത്ത വീടുകളില്‍ താമസിക്കുന്ന ഇരുവരും വൈകിട്ട് വീടിനു സമീപത്ത് കളിക്കുകയായിരുന്നു.