മുറുക്കാൻ കടയിൽ പ്രായ പൂർത്തിയാകാത്ത കുട്ടികൾക്ക് പുകയില ഉത്പന്ന വിൽപന 

തൃശൂർ: തൃപ്രയാർ നാട്ടിക ജംഗ്ഷനിലെ സ്കൂളിന് സമീപം റോഡരികിലുള്ള മുറുക്കാൻ കടയിലൂടെ പ്രായ പൂർത്തിയാകാത്ത കുട്ടികൾക്ക് പുകയില ഉത്പന്ന വിൽപന നടത്തിയതിന് യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശ് സ്വദേശി രവി (25) യെയാണ് വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പൊലീസ് ജീപ്പ് കണ്ട് കുട്ടികൾ ഓടിപ്പോകുന്നത് ശ്രദ്ധയിൽപ്പെട്ട പൊലീസ് നടത്തിയ പരിശോധനയിലാണ് മുറുക്കാൻ കടയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുന്നതായി കണ്ടെത്തിയത്. തുടർന്ന് പോലീസ് ഇവ പിടിച്ചെടുക്കുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. 

കുട്ടികൾക്ക് നിരോധിത ലഹരി വസ്തുക്കൾ നൽകിയതിന് ജുവനൈൽ ജസ്റ്റിസ് ആക്ടിലെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. വലപ്പാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.കെ. രമേഷ്, സബ് ഇൻസ്പെക്ടർ മാരായ സദാശിവൻ, ആന്റണി ജിംമ്പിൾ, എ സി പി ഒ മാരായ ലെനിൻ, ജെസ്ലിൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.