ജില്ലയിൽ ഒരു അതിഥി തൊഴിലാളിയിൽ കോളറ സ്ഥിരീകരിക്കുകയും മറ്റ് എട്ട് പേരെ നിരീക്ഷണത്തിൽ വെക്കുകയും ചെയ്ത സാഹചര്യത്തിൽ കോളറക്ക് എതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ 

മലപ്പുറം: ജില്ലയിൽ ഒരു അതിഥി തൊഴിലാളിയിൽ കോളറ സ്ഥിരീകരിക്കുകയും മറ്റ് എട്ട് പേരെ നിരീക്ഷണത്തിൽ വെക്കുകയും ചെയ്ത സാഹചര്യത്തിൽ കോളറക്ക് എതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. വയറിളക്കം വയറുവേദന, ഛർദി മുതലായ രോഗലക്ഷണം ഉള്ളവർ ഏറ്റവും അടുത്തുള്ള ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെടണം. മുൻകരുതലുമായി ബന്ധപ്പെട്ട് ആവശ്യമായ നിർദ്ദേശങ്ങൾ എല്ലാ ആരോഗ്യ കേന്ദ്രങ്ങൾക്കും നൽകിയതായും ഡി എം ഒ ഡോ. സക്കീന അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • മലമൂത്ര വിസർജ്ജനത്തിന് മുമ്പും ശേഷവും കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി വൃത്തിയാക്കണം.
  • പൊതു ശൗചാലയങ്ങൾ ഉപയോഗിക്കുമ്പോൾ പ്രത്യേകം ശ്രദ്ധ ചെലുത്തണം.
  • തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.
  • ആഹാരം കഴിക്കാൻ ഉപയോഗിക്കുന്ന പാത്രങ്ങൾ ചൂടുവെള്ളത്തിൽ കഴുകി ഉപയോഗിക്കണം.
  • വയറിളക്ക രോഗമുള്ളവർ രോഗലക്ഷണം തുടങ്ങി വൈദ്യസഹായം ലഭിക്കുന്നത് വരെയും ഒ.ആർ.എസ് ലായനിയോ ഉപ്പിട്ട കഞ്ഞി വെള്ളമോ ധാരാളം കുടിക്കണം.