എറണാകുളം മാർക്കറ്റിലെ സിഐടിയു ചുമട്ട് തൊഴിലാളിയാണ് ഓഫീസിന് മുകളിലെ മുറിയില്‍ ജീവനൊടുക്കിയത്.
കൊച്ചി: എറണാകുളത്ത് സിഐടിയു ഓഫീസിൽ തൊഴിലാളി തൂങ്ങി മരിച്ചു. കാഞ്ഞിരമറ്റം സ്വദേശി സി സന്തോഷ് ആണ് ഓഫീസിന്‍റെ മുകളിലുള്ള റൂമിലാണ് സന്തോഷ് തൂങ്ങി മരിച്ചത്. എറണാകുളം മാർക്കറ്റിലെ സിഐടിയു ചുമട്ട് തൊഴിലാളിയായിരുന്നു. സെൻട്രൽ പൊലീസ് സ്ഥലത്തെത്തി തുടര്‍ നപടികള്‍ സ്വീകരിച്ചു.

Read More : തൊഴിലുറപ്പ് ജോലികൾക്കിടെ മഞ്ഞ നിറത്തില്‍ ഒരു വസ്തു കണ്ടെത്തി, പരിശോധിച്ചപ്പോള്‍ നാടന്‍ ബോംബ്
അതിനിടെ പാലക്കാട് യുവാവിനെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. . തിരുവാഴിയോട് സ്വദേശി രാമകൃഷ്ണന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. ഷൊർണൂർ- പാലക്കാട് റെയിൽവേ ട്രാക്കിൽ പറളി റെയിൽവേ സ്റ്റേഷൻ പരിസരത്താണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)