വൈപ്പിനിൽ നിന്നുള്ള ബസുകളുടെ കൊച്ചി നഗരപ്രവേശനം; 'പരാതികൾക്ക് ഒടുവില്‍ പരിഹാരം', ഉത്തരവിട്ട് മന്ത്രി
ഗോശ്രീ പാലത്തിലൂടെയുള്ള ബസുകള്‍ക്ക് ഹൈക്കോടതി ജംഗ്ഷന്‍ വരെയായിരുന്നു യാത്രാ അനുമതി ഉണ്ടായിരുന്നത്.

കൊച്ചി: വൈപ്പിനില്‍ നിന്ന് കൊച്ചിയിലേയ്ക്കുള്ള ബസുകളുടെ നഗരപ്രവേശനം സാധ്യമാക്കുന്നതിനുള്ള അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാന്‍ ഉത്തരവ് നല്‍കിയതായി ഗതാഗത മന്ത്രി ആന്റണി രാജു.
'കൊച്ചി നഗരത്തിലെ ചില റൂട്ടുകള്‍ ദേശസാല്‍ക്കരിക്കപ്പെട്ടതിനാല്‍ ഗോശ്രീ പാലത്തിലൂടെയുള്ള ബസുകള്‍ക്ക് ഹൈക്കോടതി ജംഗ്ഷന്‍ വരെയായിരുന്നു യാത്രാ അനുമതി ഉണ്ടായിരുന്നത്. അവിടെ നിന്ന് മറ്റ് ബസുകളില്‍ കയറിയാണ് ദ്വീപു നിവാസികള്‍ കൊച്ചി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോയിരുന്നത്. 2004-ല്‍ ഗോശ്രീ പാലങ്ങളുടെ പണി പൂര്‍ത്തിയായത് മുതല്‍ വൈപ്പിനില്‍ നിന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള ചുരുക്കം ചില കെഎസ്ആര്‍ടിസി ബസുകളെ മാത്രം ആശ്രയിച്ചായിരുന്നു വൈപ്പിന്‍ നിവാസികളുടെ നേരിട്ടുള്ള യാത്ര.' പുതിയ കൂടുതല്‍ ബസുകള്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്നതോടെ ഈ മേഖലയിലെ യാത്രക്കാരുടെ ദീര്‍ഘനാളത്തെ പരാതികള്‍ക്കാണ് പരിഹാരമാകുന്നതെന്ന് മന്ത്രി പറഞ്ഞു.
ബസുകളുടെ നഗരപ്രവേശനം സംബന്ധിച്ച് കരട് വിജ്ഞാപനം ഇറക്കി മോട്ടോര്‍ വാഹന നിയമം അനുശാസിക്കുന്ന നടപടിക്രമങ്ങള്‍ പാലിച്ചതിനു ശേഷമാണ് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുവാനുള്ള ഉത്തരവ് നല്‍കിയത്. നിരവധി വര്‍ഷങ്ങളായുള്ള വൈപ്പിന്‍ നിവാസികളുടെ യാത്ര പ്രശ്നത്തിനാണ് ഇതോടെ ശാശ്വത പരിഹാരമാവുന്നതെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.
വിവരാവകാശ രേഖ സൗജന്യമായി ലഭിക്കാന്‍ തദ്ദേശസ്ഥാപനത്തിന്റെ സാക്ഷ്യപത്രം മതി: വിവരാവകാശ കമ്മീഷന്‍
തിരുവനന്തപുരം: ബി.പി.എല്‍ വിഭാഗങ്ങള്‍ക്ക് വിവരാവകാശ രേഖകള്‍ സൗജന്യമായി ലഭിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയുടെ സാക്ഷ്യപത്രം മതിയാകുമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷന്‍ വ്യക്തമാക്കി. ബി.പി.എല്‍ വിഭാഗങ്ങള്‍ക്ക് ചട്ടം 4 (4) പ്രകാരം രേഖകള്‍ സൗജന്യമായി ലഭിക്കാന്‍ അര്‍ഹതയുണ്ട്. അതിനു ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് തന്നെ വേണമെന്നില്ലെന്നും പഞ്ചായത്ത്/മുനിസിപ്പാലിറ്റി/ കോര്‍പ്പറേഷന്‍ സെക്രട്ടറിമാരുടെ സാക്ഷ്യപത്രവും സ്വീകാര്യമാണെന്നും കമ്മിഷണര്‍ എ.അബ്ദുല്‍ ഹക്കിം വ്യക്തമാക്കി.
പ്രവാസി കുടുംബത്തിന്റെ കൂട്ടക്കൊല; 'പ്രവീണിന്റെ പകയ്ക്ക് കാരണം അസൂയയും വിദ്വേഷവും'