ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  

പാലക്കാട്: ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ പോലീസുകാരൻ കുഴഞ്ഞ് വീണ് മരിച്ചു. കല്ലടിക്കോട് പൊലീസ് സ്റ്റേഷനിലെ
സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറാടയ മുട്ടിക്കുളങ്ങര പന്നിയംപാടം പീടിയേക്കൽ വീട്ടിൽ അബ്ബാസ് ആണ് മരിച്ചത്. 44 വയസായിരുന്നു.

ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷമാണ് അബ്ബാസ് കുഴഞ്ഞ് വീണത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona