രാവിലെ കിളികൾക്ക് തീറ്റ കൊടുക്കുവാൻ വീട്ടുകാർ എത്തിയപ്പോളാണ് കൂട്ടിൽ പത്തി വിടർത്തി നിൽക്കുന്ന പാമ്പിനെ കണ്ടത്.

ചാലിശ്ശേരി: പാലക്കാട് ചാലിശ്ശേരിയിൽ വീട്ടിലെ കിളിക്കൂട്ടിൽ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി. ചാലിശ്ശേരി പഞ്ചായത്ത്‌ പത്താം വാർഡിൽ ഖദീജ മാൻസിലിന് സമീപം പുലിക്കോട്ടിൽ ജോർജിന്റെ വീട്ടിലെ പക്ഷിക്കൂട്ടിൽ നിന്നാണ് ഏകദേശം മൂന്ന് വയസ്സ് പ്രായമുള്ള മൂർഖനെ പിടികൂടിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രാവിലെ കിളികൾക്ക് തീറ്റ കൊടുക്കുവാൻ വീട്ടുകാർ എത്തിയപ്പോളാണ് കൂട്ടിൽ പത്തി വിടർത്തി നിൽക്കുന്ന പാമ്പിനെ കണ്ടത്. കിളികളെ പാമ്പ് അകത്താക്കിയിട്ടുണ്ട്. ആദ്യം ഞെട്ടിയ വീട്ടുകാർ പിന്നീട് വിവരം വനം വകുപ്പിനെ അറിയിച്ചു. തുടർന്ന് പാമ്പ് പിടുത്തക്കാരൻ രാജൻ പെരുമ്പിലാവ് എത്തി മൂർഖനെ പിടികൂടി. പാമ്പിനെ വനം വകുപ്പിന് കൈമാറും.

അടുത്തിടെ തൃശ്ശൂരിൽ ക്ഷേത്രപരിസരത്ത് ആൽത്തറയിൽ കിടന്നുറങ്ങിയിരുന്ന ആളുടെ ശരീരത്തിലൂടെ പാമ്പ് കയറിപ്പോയിരുന്നു. ജൂലൈ 7ന് ആയിരുന്നു സംഭവം. കൊടുങ്ങല്ലൂർ ക്ഷേത്ര പരിസരത്തെ ആൽത്തറയിൽ കിടന്നിരുന്ന ആളിന്റെ ശരീരത്തിലൂടെയാണ് പാമ്പ് കയറിയത്. വയോധികൻ ഭയന്ന് എഴുന്നേറ്റപ്പോഴേയ്ക്കും പാമ്പ് സമീപത്തെ പുല്ലിലൂടെ ഇഴഞ്ഞ് നീങ്ങിയിരുന്നു. വിഷ പാമ്പ് അല്ലാത്തതിനാലാണ് വലിയ അപകടം ഒഴിവായത്.

Read More : ഒന്നരമാസത്തിനിടെ 7 തവണ പാമ്പു കടിയേറ്റു, ചികിത്സാ സഹായം തേടി യുവാവ്, സംശയിച്ച് അധികൃതർ; അന്വേഷണം