പാമ്പിനെ കണ്ട് ഞെട്ടിയ ജീവനക്കാർ ഉടൻ തന്നെ എമർജൻസി റെസ്ക്യൂ ഫോഴ്സിനെ വിവരമറിയിച്ചു

നിലമ്പൂർ: മലപ്പുറം നിലമ്പൂരിൽ ബാങ്കിനകത്ത് അപ്രതീക്ഷിത അതിഥിയായി വിഷ സർപ്പം. രാവിലെ ഓഫീസ് ജീവനക്കാരാണ് ഫയലുകൾക്കിടയിൽ മൂർഖൻ പാമ്പിനെ കണ്ടത്. നിലമ്പൂർ ടൗണിലെ എം ഡി സി ബാങ്കിനകത്താണ് മൂ‍ർഖനെ കണ്ടത്. പാമ്പിനെ കണ്ട് ഞെട്ടിയ ജീവനക്കാർ ഉടൻ തന്നെ എമർജൻസി റെസ്ക്യൂ ഫോഴ്സിനെ വിവരമറിയിച്ചു. എമർജൻസി റെസ്ക്യൂ ഫോഴ്സ് ജീവനക്കാർ ബാങ്കിലെത്തി പാമ്പിനെ പിടികൂടിയതോടെയാണ് ജീവനക്കാരുടെ ആശങ്ക അകന്നത്. എമർജൻസി റെസ്ക്യൂ ഫോഴ്സ് പിടികൂടിയ മൂർഖനെ വനം വകുപ്പിന് കൈമാറി.

കണ്ണീർ കടലായി അഴീക്കൽ ബീച്ച്; വീട്ടുകാർക്കൊപ്പം കടലിലിറങ്ങി, അപ്രതീക്ഷിത തിരയിൽ മുങ്ങി പത്താംക്ലാസുകാരി ഷെഹന

അതേസമയം മലപ്പുറത്ത് നിന്ന് പുറത്തുവന്ന മറ്റൊരു വാർത്ത എടവണ്ണയിൽ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന് നെഞ്ചില്‍ വെടിയേറ്റിരുന്നെന്ന് സ്ഥിരീകരണമുണ്ടായി എന്നതാണ്. ശനിയാഴ്ച രാവിലെയാണ് എടവണ്ണ സ്വദേശി റിദാൻ ബാസിലിനെ ആളൊഴിഞ്ഞ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ലഹരിമരുന്ന് സംഘങ്ങളെയും സ്വര്‍ണ്ണക്കടത്ത് സംഘത്തെ കേന്ദ്രീകരിച്ചുമാണ് പൊലീസ് അന്വേഷണം. എടവണ്ണ ചെമ്പകുത്ത് മലയിലാണ് റിദാന്‍ ബാസിലിന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മുതല്‍ യുവാവിനെ കാണാതായതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ തെരച്ചില്‍ നടത്തിയിരുന്നു. രാവിലെ ഒമ്പത് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. വസ്ത്രത്തില്‍ രക്തമൊലിപ്പിച്ച് മലര്‍ന്നു കിടക്കുന്നു രീതിയിലായിരുന്നു മൃതദേഹം. നെഞ്ചില്‍ വെടിയേറ്റ തരത്തിലുള്ള മുറിവുകള്‍ ഇന്‍ക്വസ്റ്റില്‍ കണ്ടെത്തിയിരുന്നു. യുവാവിന് മൂന്ന് വെടിയേറ്റേന്ന് ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായി. തലയുടെ പിന്‍ഭാഗത്ത് അടിയേറ്റ പാടുകളുമുണ്ട്. യുവാവ് നേരത്തെ ലഹരിമരുന്നുമായി ബന്ധപ്പെട്ട കേസില്‍ പിടിയിലായിരുന്നു. ലഹരിമരുന്ന് സംഘങ്ങളെയും സ്വര്‍ണ്ണക്കടത്ത് സംഘത്തെ കേന്ദ്രീകരിച്ചുമാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. കാണാതായ ദിവസം യുവാവിന്റെ കൂടെ ഉണ്ടായിരുന്നു സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. സംഭവ ദിവസം യുവാവിന്റെ ഫോണിലേക്ക് വന്ന കോളുകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൊലീസ് പരിശോധിച്ചിട്ടുമുണ്ട്.

റിദാൻ ബാസിൽ മരിച്ചത് നെഞ്ചിൽ വെടിയേറ്റ്? അന്വേഷണം ലഹരിമരുന്ന്, സ്വർണക്കടത്ത് സംഘങ്ങളിലേക്ക്