മലപ്പുറം ജില്ലയിലെ കാളികാവ് ഉദരംപൊയില്‍ കെട്ടുങ്ങല്‍ ചിറയില്‍ വിനോദസഞ്ചാരത്തിനെത്തിയവര്‍ തെങ്ങ് പൊട്ടി വീണ് അപകടത്തില്‍ പെട്ടു.  

മലപ്പുറം: മലപ്പുറം ജില്ലയിലെ കാളികാവ് ഉദരംപൊയില്‍ കെട്ടുങ്ങല്‍ ചിറയില്‍ വിനോദസഞ്ചാരത്തിനെത്തിയവര്‍ തെങ്ങ് പൊട്ടി വീണ് അപകടത്തില്‍ പെട്ടു. വലിയ തെങ്ങിന് മുകളില്‍ കയറി വെള്ളത്തിലേക്ക് ചാടാനുള്ള സാഹസിക ശ്രമത്തിനിടെ വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. പുഴയിലേക്ക് ചാഞ്ഞ് നില്‍ക്കുന്ന തെങ്ങിന്റെ മുകളില്‍ കയറിയ നാല് പേരടങ്ങുന്ന യുവാക്കളാണ് തെങ്ങ് മുറിഞ്ഞ് പുഴയിലേക്ക് വീണത്. കരുളായി സ്വദേശികളായ യുവാക്കളാണ് അപടത്തില്‍ പെട്ടത്. പുഴയില്‍ വെള്ളം കൂടുതലായിരുന്നെങ്കിലും ഭാഗ്യവശാല്‍ ആര്‍ക്കും പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല. യുവാക്കളെ കാളികാവിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രഥമശുശ്രൂഷ നല്‍കി വിട്ടയച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായ പ്രദേശമാണിവിടം. തെങ്ങില്‍ കയറി പുഴയിലേക്ക് ചാടി കുളിക്കാന്‍ നിരവധി യുവാക്കളാണ് ഇവിടെ എത്താറ്.

തെങ്ങിൽ നിന്ന് പുഴയിലേക്കുള്ള സാഹസിക ചാട്ടത്തിനിടെ അപകടം | Malappuram | Accident

കനത്ത മഴയില്‍ വീടിന് മുകളിലേക്ക് മരം വീണു; പിഞ്ചു കുഞ്ഞും അമ്മയും രക്ഷപ്പെട്ടത് അത്ഭുതകരമായി

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് | Kerala Live TV News | Malayalam News Live