തിരുവനന്തപുരം: കാട്ടക്കട ക്രിസ്ത്യൻ കോളേജ് പ്രൊഫസർ നെയ്യാറ്റിൻകരയിൽ ട്രെയിൻ തട്ടി മരിച്ചു. വീരണകാവ് സ്വദേശി ആശ എൽ സ്റ്റീഫൻ (38) ആണ് മരിച്ചത്. നെയ്യാറ്റിൻകര ഇരുമ്പിൽ റെയിൽവേ സ്റ്റേഷനു സമീപമാണ് ട്രെയിന്‍ തട്ടിയത്. ആത്മഹത്യയാണെന്നാണ് പൊലീസ് നിഗമനം.