ആലപ്പുഴ: വവ്വാലെന്ന് കേട്ടാല്‍ ഇപ്പോള്‍ നമ്മള്‍ക്ക് ഭീതിയാണ്. നിപ്പ വൈറസ് പരത്തുന്നത് വവ്വാലെന്ന നിഗമനമായിരുന്നു അതിനുകാരണം. നിപ്പയ്ക്ക് ശേഷം വവ്വാലിനെ കാണുന്നതുപോലും ഭയത്തോടെയാണ്. എന്നാല്‍ കഴിഞ്ഞദിവസം ആലപ്പുഴ, ഹരിപ്പാട് ചിത്രശലഭമെന്നു കരുതിപിടിച്ചതാകട്ടെ വവ്വാലിനെ. വവ്വാലെന്നു പറഞ്ഞാല്‍ പോര പല വര്‍ണ്ണങ്ങളില്‍പ്പെട്ട സുന്ദരനും സുന്ദരിയുമായ ഇണകള്‍. 

ആളുകള്‍ വളരെ കൗതുകത്തോടെയാണ് ഇതിനെ കാണാനെത്തുന്നത്. കാരണം പലനിറങ്ങളിലുള്ള വവ്വാലിനെ കാണുന്നത് പലര്‍ക്കും പുതുമയുള്ള കാഴ്ചയാണ്. വീയപുരം രണ്ടാം വാര്‍ഡില്‍ പൊതുപ്രവര്‍ത്തകനും, കര്‍ഷകനുമായ അടിച്ചേരില്‍ തങ്കപ്പന്റെ വീട്ടിലാണ് ഇവ എത്തിയത്. 

കേരളപിറവി ദിനത്തില്‍ രണ്ട് ഇണക്കിളികളെ കണികണ്ട സന്തോഷത്തിലാണ് വീട്ടുകാര്‍. വിരുന്നുകാര്‍ വീട് വിട്ടുപോകാന്‍ താല്‍പ്പര്യം കാണിക്കാത്തതിനാല്‍ തങ്കപ്പന്‍ ഒരു കിളിക്കൂട് വാങ്ങി ഇഷ്ട ആഹാരം നല്‍കി അതില്‍ താമസിപ്പിച്ചിരിക്കുകയാണ് .