സ്‌കൂൾ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഇയാളടക്കം നാല് പേരെ രണ്ട് മാസങ്ങൾക്ക് മുമ്പ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു

തിരൂരങ്ങാടി: വീട്ടമ്മയെ ബലാത്സംഗം ചെയുകയും നഗ്ന ദൃശ്യങ്ങൾ പകർത്തുകയും ചെയ്ത യുവാവിനെതിരെ പരാതി. തിരൂരങ്ങാടി വെള്ളിലക്കാട് സ്വദേശിയും ഓട്ടോ ഡ്രൈവറുമായ പട്ടാളത്തിൽ സന്തോഷ് (37) നെതിരെയാണ് തിരൂരങ്ങാടി സി ഐക്ക് വീട്ടമ്മ പരാതി നൽകിയത്.

സ്‌കൂൾ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഇയാളടക്കം നാല് പേരെ രണ്ട് മാസങ്ങൾക്ക് മുമ്പ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ഇവർ ഇപ്പോൾ റിമാന്‍ഡിലാണ്. വീട്ടമ്മയുടെ പരാതിയിൽ പൊലിസ് കേസെടുത്തു.