Asianet News MalayalamAsianet News Malayalam

കോളജിനെച്ചൊല്ലി പാലക്കാട് വെസ്റ്റ് എസ് എന്‍ ഡി പി യൂണിയനില്‍ കലാപം; നേതൃത്വം ഇടപെടുന്നില്ലെന്ന് ആക്ഷേപം

യൂണിയന്‍ പ്രസിഡന്റ് എടത്തറ രാമകൃഷ്ണന്‍റെ നേതൃത്വത്തില്‍ ആറുപേരടങ്ങുന്ന ട്രസ്റ്റ് സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിക്കുന്നെന്നാണ് ഒരുവിഭാഗത്തിന്‍റെ ആരോപണം. യൂണിയന്‍ സെക്രട്ടറി ഉള്‍പ്പടെയുള്ളവരുടെ നേതൃത്വത്തില്‍ സംരക്ഷണ സമിതി രൂപീകരിച്ച് പ്രതിഷേധം കടുപ്പിക്കാനുള്ള നീക്കവും തുടങ്ങി

complaint against college in palakkad west sndp union
Author
Palakkad, First Published Sep 13, 2021, 9:01 AM IST

പാലക്കാട്: കേരളശേരിയിലെ ശ്രീനാരായണ കോളജിനെച്ചൊല്ലി പാലക്കാട് വെസ്റ്റ് എസ് എന്‍ ഡി പി യൂണിയനില്‍ കലാപം. യൂണിയന്‍ അംഗങ്ങളില്‍ നിന്നും പണം സമാഹരിച്ചശേഷം കോളേജ് ആറുപേരുടെ പേരിലാക്കിയെന്നാണ് ഒരുവിഭാഗത്തിന്‍റെ ആക്ഷേപം. എന്നാല്‍ ആക്ഷേപം തള്ളിയ എസ്എന്‍ ട്രസ്റ്റ് ഭരണ സമിതി കോളെജിനെ തകര്‍ക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും വിശദീകരിച്ചു.

എസ്എന്‍ഡിപി പാലക്കാട് വെസ്റ്റ് യൂണിയനുകീഴിലുള്ള അംഗങ്ങളില്‍ നിന്നും മൂന്നരക്കോടി രൂപ സമാഹരിച്ച് മൂന്നുകൊല്ലം മുമ്പാണ്
കേരളശേരിയില്‍ ശ്രീനാരായണ കോളെജ് ഓഫ് ആട്സ് ആന്‍റ് സയന്‍സ് കോളജ് തുടങ്ങിയത്. കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ അഫിലിയേഷനുള്ള നീക്കം നടക്കുന്നതിനിടെയാണ് യൂണിയന്‍ അംഗങ്ങള്‍ക്കിടയിലെ ഭിന്നത മറനീക്കി പുറത്തുവന്നത്. യൂണിയന്‍ പ്രസിഡന്റ് എടത്തറ രാമകൃഷ്ണന്‍റെ നേതൃത്വത്തില്‍ ആറുപേരടങ്ങുന്ന ട്രസ്റ്റ് സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിക്കുന്നെന്നാണ് ഒരുവിഭാഗത്തിന്‍റെ ആരോപണം. യൂണിയന്‍ സെക്രട്ടറി ഉള്‍പ്പടെയുള്ളവരുടെ നേതൃത്വത്തില്‍ സംരക്ഷണ സമിതി രൂപീകരിച്ച് പ്രതിഷേധം കടുപ്പിക്കാനുള്ള നീക്കവും തുടങ്ങി.

എന്നാല്‍ സ്വത്ത് തട്ടിയെടുത്തെന്ന ആരോപണം പ്രസിഡന്‍റ് ഉള്‍പ്പടെയുള്ളവര്‍ തള്ളുന്നു. ട്രസ്റ്റ് അംഗങ്ങളുടെ കുടുംബാംഗങ്ങളെ അവകാശികളാക്കി വച്ച ട്രസ്റ്റിന്‍റെ പ്രമാണ രേഖ തിരുത്തുത്താനുള്ള നടപടി തുടങ്ങിയെന്നും അവര്‍ പറഞ്ഞു.

പാലക്കാട്ടെ സംഭവങ്ങളില്‍ എഎന്‍ഡിപി യോഗം ഇടപെട്ടില്ലെന്ന ആക്ഷേപവും പ്രതിഷേധക്കാര്‍ക്കുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios